സ്വാതന്ത്ര്യ ദിനാഘോഷം
ഉള്ളിയേരി : ഗിരീഷ് പുത്തഞ്ചേരി സ്മാരക ഗ്രന്ഥാലയത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു വാർഡ് മെമ്പർ ശ്രീ ബൈജു കൂമുള്ളി പതാക ഉയർത്തി സന്ദേശം നൽകി തുടർന്ന് ഗ്രന്ഥാലയം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പ്രശ്നോത്തരി മത്സരം നടന്നു എൽ.പി യുപി എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ നിവേദ്, മുഹമ്മദ് ജുറയ്ജ്, അമൻ മൻസുബാൻ,ആരാധ്യ.. എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി ജിയോൺ ജോസഫ്,ജ്യോതിക എസ് ആർ, ഋതു ആർ.. എന്നിവർ യു പി വിഭാഗത്തിലും മിർജിത്ത് പാർഥ്വിപ് എന്നിവർ എൽ പി വിഭാഗത്തിലും വിജയികളായി വാർഡ്മെമ്പർ ശ്രീ ബൈജു കൂമുള്ളി ,വാർഡ് വികസന സമിതി കൺവീനർ ഹരി പനങ്കുറ, നാടകസഭ പ്രസിഡൻറ് ഷിജു കൂമുള്ളി എന്നിവർ വിജയികൾക്ക് കാലിക്കറ്റ് ഡിഫെൻറ് സർവീസ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ രമേശൻ വലിയാറമ്പത്ത് കെ. ടി.സുരേന്ദ്രൻ, ഓ. കെ.സ്മിത,റിതിൻ,അഭിനവ്, ലൈബ്രറിയൻ സബിത സി. കെ ,സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു.