വർണ്ണാഭമായി താലുക്ക്തല ബാല കലോത്സവം
അത്തോളി:കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ വിവിധ ലൈബ്രറികളിലെ ബാലവേദി കൂട്ടുകാരുടെ പഞ്ചായത്ത്
തല മത്സരത്തിന് ശേഷം വിജയികൾ മാറ്റുരച്ച രണ്ട് ദിവസം നീണ്ടുനിന്ന താലുക്ക്തല ബാല കലോത്സവം സമാപിച്ചു.
41 ലൈബ്രറികളിൽ നിന്നുള്ള 365 കുട്ടികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്. യു.പി ,ഹൈസ്കൂൾ തലത്തിൽ 10 ഇനങ്ങളിലാണ് മത്സരം നടന്നത്. അത്തോളി ജി.എം യു .പി സ്കൂളിൽ നടന്ന പരിപാടിയുടെ ഉൽഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അദ്ധ്യക്ഷയായി.ബ്ലോക്ക് മെമ്പർ ബിന്ദു മഠത്തിൽ, കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.നാരായണൻ, അംഗങ്ങളായ എൻ.ആലി, പി.വേണു, എൻ.വി ബാലൻ, ഇന്ദിര ടീച്ചർ എന്നിവർ സംസാരിച്ചു.ജനറൽ കൺവീനർ എൻ.ടി മനോജ് സ്വാഗതവും പ്രോഗ്രാം കൺവീനർ എം.ജയകൃഷ്ൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ വേദികളിലായി മത്സരങ്ങൾ അരങ്ങേറി.