വിദ്യാലയ പരിസരം ശുചീകരിച്ച് തോരായി
മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ ഗാന്ധി ജയന്തി ആഘോഷം
അത്തോളി : തോരായി മെക് 7 ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. തോരായി എ. എം. എൽ. പി. സ്കൂൾ, തോരായി കിഫായത് സ്വിബിയാൻ മദ്രസ പരിസരങ്ങൾ ശുചീകരിച്ചു.
മെക് 7 ഹെൽത്ത് ക്ലബ് തോരായി ചീഫ് ട്രെയിനർ ബഷീർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു. വി. വി.ദിനേശൻ മാസ്റ്റർ ഗാന്ധി ജയന്തി ദിന സന്ദേശം നൽകി.
എം. മൂസ മാസ്റ്റർ,യുസഫ് മറിയാസ്,ഷിബേജ് ഷീബ നിവാസ്, യു. കെ.ഉസ്മാൻ ജനാർദനൻ, പി. കെ. ഹമീദ്,കെ. കെ ബഷീർ,റഷീദ് ആര്യാടത്ത്,സംസാരിച്ചു. ഏ.കെ.നദീർ,കെ. പി,ബിൻജിത്, പി. നൗഷാദ്,പി.അഷ്‌റഫ്,എ. എം. എച്ച് ഹുസൈൻ,അനിൽ മാസ്റ്റർ, എൻ.വി. മോഹനൻ, എൻ. എം അബ്ദുള്ള,കെ. എം. ആർ.ശശി, പി അഷ്‌റഫ്, ഏ. കെ ജലീൽ,കൃഷ്ണൻ, റസാഖ് നേതൃത്വം നൽകി. ഹെൽത്ത് ക്ലബ് കോർഡിനേറ്റർ എ . കെ. ഷമീർ സ്വാഗതവും
ദിലീഷ് കുമാർ നന്ദിയും പറഞ്ഞു.