കല്‍ക്കി 2898 എഡി- കോഴിക്കോട്ടും
ടിക്കറ്റ് ബുക്കിങ് തുടങ്ങി.
വേഫറർ ഫിലിംസാണ് കേരളത്തിലെ വിതരണക്കാർ
കോഴിക്കോട് : 27 ന് റിലീസ് ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ കല്‍ക്കി 2898- എഡി കോഴിക്കോട്ടും
അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി.
നഗരത്തിലെ എല്ലാ പ്രധാന തിയറ്ററുകളിലും പ്രദർശന സമയം ചാർട്ടു ചെയ്തിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ കോഴിക്കോട് പ്രദർശനമുണ്ട്.
സാക്നില്‍ക്.കോം റിപ്പോര്‍ട്ട് അനുസരിച്ച് സിനിമയുടെ ആദ്യ ദിനത്തില്‍ ഗംഭീര കളക്ഷനാണ് മുന്‍കൂര്‍ ബുക്കിങ് വഴി നേടിയത് എന്നാണ് വിവരം.
രാജ്യത്ത് ഇന്നലെ ആരംഭിച്ച ബുക്കിങ്ങിൽ ആദ്യ ദിനം മാത്രം 509073 ടിക്കറ്റുകളാണ് വിറ്റത്. ഇതിലൂടെ 15.73 കോടി വരുമാനം ലഭിച്ചു. റിപ്പോര്‍ട്ടുകൾ അനുസരിച്ച്
ടിക്കറ്റ് ബുക്കിങ്ങില്‍ പ്രധാനമായും തെലുങ്ക് പതിപ്പിലാണ് കൂടുതല്‍ ബുക്കിംഗ്. ഇതിലൂടെ ചിത്രം ഇതിനകം 14.26 കോടി നേടി. തെലുങ്കില്‍ 1726 ഷോകള്‍ ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 488330 ടിക്കറ്റുകളാണ് തെലുങ്കിൽ മാത്രം ആദ്യദിനം വിറ്റത്. ഹിന്ദിയില്‍ 35974 ടിക്കറ്റുകള്‍ 1738 ഷോകള്‍ക്കായി വിറ്റുപോയിട്ടുണ്ട്. അതിലൂടെ ചിത്രം 1.1 കോടി നേടി. തമിഴില്‍ സിനിമയുടെ 8,828 ടിക്കറ്റുകള്‍ 743 ഷോകള്‍ക്കായി വിറ്റു പോയി. കന്നഡയില്‍ 173 ഷോകള്‍ക്കായി 40600 ടിക്കറ്റുകള്‍ വിറ്റു. കേരളത്തിൽ ഇതുവരെ 3775 ഷോകള്‍ക്കായി 281895 ടിക്കറ്റുകള്‍ വിറ്റു പോയിട്ടുണ്ട്.
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമായ ‘കല്‍ക്കി2898എഡി’ യുടെ റിലീസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സയൻസ് ഫിക്ഷൻ ആക്ഷൻ ഡ്രാമയായ ഈ ചിത്രം ലോകം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമകളിലൊന്നാണ്. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് കേരളത്തിലെ വിതരണക്കാർ. പുതിയ വാര്‍ത്തകൾ പ്രകാരം ചിത്രത്തിന് തെലങ്കാന സർക്കാർ അധിക ഷോകൾ അനുവദിക്കുകയും സംസ്ഥാനത്ത് റിലീസ് ചെയ്ത ആദ്യ 8 ദിവസത്തേക്ക് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാന്‍ അനുമതിയും നല്‍കിയിരിക്കുകയാണ്.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. ദീപിക പദുകോണാണ് ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നത്. കമൽഹാസനാണ് വില്ലൻ വേഷത്തിൽ. അമിതാഭ് ബച്ചനും വളരെ നിർണായകമായ വേഷത്തിലുണ്ട്. ശോഭന, അന്ന ബെൻ, ദിഷ പഠാണി, പശുപതി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം.
തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തെലുങ്ക് , ഹിന്ദി ഭാഷകളിലാണ് ഒരേസമയം ഈ ചലച്ചിത്രം ചിത്രീകരിച്ചിരിച്ചത്. തമിഴ്, മലയാളം ഭാഷകളിലും മൊഴിമാറ്റം ഉണ്ട്.
600 കോടി രൂപാ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയാണിത് . ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനും ഛായാഗ്രഹണം ജോർഡ്ജെ സ്‌റ്റോജിൽ കോവിച്ചും പ്രൊഡക്ഷൻ ഡിസൈൻ തൂമ്പാദും നിതിൻ സിഹാനി ചൗധരിയുമാണ്.