മെർക്കന്റയിൽ  കോ- ഓപ്പറേറ്റീവ് ബാങ്കിന് പുതിയ ഓഫീസ് കെട്ടിടം ; ജൂൺ 20 ന് മന്ത്രി പി മുഹമ്മദ് റിയാസ്
മെർക്കന്റയിൽ കോ- ഓപ്പറേറ്റീവ് ബാങ്കിന് പുതിയ ഓഫീസ് കെട്ടിടം ; ജൂൺ 20 ന് മന്ത്രി പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും
Atholi News11 Jun5 min

മെർക്കന്റയിൽ കോ- ഓപ്പറേറ്റീവ് ബാങ്കിന് പുതിയ

ഓഫീസ് കെട്ടിടം ; ജൂൺ 20 ന് മന്ത്രി പി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും



കോഴിക്കോട് :കേരള മെർക്കന്റയിൽ കോ- ഓപ്പറേറ്റീവ് ബാങ്ക് വൈ എം സി എ ക്രോസ് റോഡിലെ സിദ്ധാർത്ഥ് ആർക്കൈഡിൽ നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം

ജൂൺ 20 ന് രാവിലെ 10.30 ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.


പരിപാടിയോടനുബന്ധിച്ച് സ്വാഗത സംഘം രൂപീകരിച്ചു.

മുൻ മേയർ ടി പി ദാസൻ ചെയർമാനും ബാങ്ക് ചെയർമാൻ വി കെ വിനോദ് ജനറൽ കൺവീനറുമാണ്. ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന സ്വാഗത സംഘം രുപീകരണ യോഗത്തിൽ

എം ഗിരീഷ് , ഒ രാജഗോപാൽ, വരുൺ ഭാസ്ക്കർ , എ വി എം കബീർ , സി ഇ ഒ എ ബാബുരാജ് എന്നിവർ സംസാരിച്ചു.



ഫോട്ടോ: സ്വാഗത സംഘം രൂപീകരണ യോഗത്തിൽ ബാങ്ക് ചെയർമാൻ വി കെ വിനോദ് സംസാരിക്കുന്നു.

Recent News