അത്തോളിക്ക് അഭിമാനമായി
ആർ വൈ ബി ഫുട്ബാൾ അക്കാദമി ',
മിനർവാ കപ്പിൽ മിന്നും വിജയം
അത്തോളി:സൗത്ത് ഇന്ത്യയിലെ പ്രഗത്ഭ ഫുട്ബോൾ അക്കാദമിയായ മിനിർവ എഫ് സി ബാംഗ്ളൂരു സായ് സെന്ററിൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യ ലെവൽ നയൻസ് അണ്ടർ -13 ഫുട്ബോൾ ടൂർണമെന്റിൽ ആതിഥേയരായ മിനർവ ബാംഗ്ളൂരു എഫ് സി -എ ടീമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി
ആർ വൈ ബി ഫുട്ബാൾ അക്കാദമി ജേതാക്കളായി.
മിനർവ എഫ് സി -ബി ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളിനും, ഫ്രാൻസിസ് സേവിയർ എഫ് എ യെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തിയാണ് ആർ. വൈ. ബി എഫ് എ ഫൈനൽ മത്സരത്തിനു യോഗ്യത നേടിയത്.
ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പറായി ഹെമിൻ അബൂബക്കറും, ടോപ് സ്കോറർ ആയി സാരംഗും (ഇരുവരും ആർ. വൈ. ബി ) തെരഞ്ഞെടുക്കപ്പെട്ടു. ആദർശ് ചേവരമ്പലം ആണ് ടീം കോച്ച്. അത്തോളി രാജീവ് യൂത്ത് ഫുട്ബാൾ അക്കാദമി ( ആർ വൈ ബി) ഈ മാസം നേടുന്ന മൂന്നാം കിരീടമാണ് മിനർവ കപ്പ്.