അത്തോളി കൊങ്ങന്നൂർ എടത്ത് പറമ്പത്ത്
നാലമ്പല യാത്ര 22 ന് ഭക്ത സംഗമം 30 ന്
അത്തോളി : കൊങ്ങന്നൂർ ശ്രീ എടത്ത് പറമ്പത്ത് ( കോട്ടയിൽ ) ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന്റെ ഭാഗമായി നാലമ്പല യാത്രയും ഭക്ത സംഗമവും സംഘടിപ്പിക്കുന്നു.
തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട ഭരത ക്ഷേത്രം , മൂഴിക്കുളം ലക്ഷ്മണ ക്ഷേത്ര, പായമ്മ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള നാലമ്പല യാത്ര ഈ മാസം 22 ന് രാത്രി 8 മണിക്ക് . 23 ന് പുലർച്ചെ ദർശനം നടത്തി മടങ്ങും.
30 ന് രാവിലെ ഭക്ത സംഗമം നടക്കും. രാവിലെ 9 മണിക്ക് കൂട്ട പ്രാർത്ഥനയോടെയാണ് ചടങ്ങിന് തുടക്കം.
നാലമ്പല ദർശന യാത്രയ്ക്ക് പോകാൻ താൽപ്പര്യമുള്ളവർ 250 രൂപ അടച്ച് സീറ്റ് ബുക്ക് ചെയ്യാം. ഫോൺ - 9496439549, 62387 18807.
ബസ് ചാർജ്ജ് - 800 രൂപ