സർ സയ്യിദ് അഹമ്മദ്ഖാൻ ദിനചാരണം ഇന്ന് വൈകീട്ട് 6.30ന് അളകാപുരിയിൽ
സർ സയ്യിദ് അഹമ്മദ്ഖാൻ ദിനചാരണം ഇന്ന് വൈകീട്ട് 6.30ന് അളകാപുരിയിൽ
Atholi News21 Oct5 min

സർ സയ്യിദ് അഹമ്മദ്ഖാൻ ദിനചാരണം ഇന്ന് വൈകീട്ട് 6.30ന് അളകാപുരിയിൽ



പ്രഥമ സർ സയ്യിദ് അഹമ്മദ്ഖാൻ അവാർഡ് സമർപ്പിക്കും



കോഴിക്കോട് :അലീഗഡ് മുസ്ലിം സർവ്വകലാശാല

ഓൾഡ് സ്റ്റുഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന്

സർ സയ്യിദ് ദിനാഘോഷം സംഘടിപ്പിക്കുന്നു.


വൈകീട്ട് 6.30ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ദിനാഘോഷ പരിപാടിയിൽ അദ്ദേഹത്തിന്റെ

സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ സർ സയ്യിദ് അഹമ്മദ്ഖാൻ ഇൻസ്റ്റിറ്റ്യൂഷണൽ അവാർഡ് വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ

ഡോ. എം.കെ.

ജയരാജ് അവാർഡ് സമ്മാനിക്കും.


കേരളത്തിലെ കോളേജ്,സർവ്വകലാശാല

വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ പ്രബന്ധ മത്സരത്തിലെ

വിജയിക്കുള്ള

ഡോ.ഈശ്വരിപ്രസാദ്

അവാർഡുംചടങ്ങിൽ വിതരണം ചെയ്യും.

സർ സയ്യിദ് അഹമ്മദ് ഖാൻ എക്സ്റ്റൻഷൻ ലക്ചർ മതേതരത്വത്തിനെതിരെ ഉയർന്നുവരുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയിലെ ഡോ.കെ എം അനിൽ ചേലമ്പ്ര സംസാരിക്കും.

തുടർന്ന്

വിവിധ മേഖലകളിൽ പ്രവർത്തിച്ച് പ്രാവീണ്യം തെളിയിച്ച ഡോ. നാസർ യൂസുഫ് , ഡോ. ഹുസൈൻ രണ്ടത്താണി, കെ.കെ. മെയ്തീൻ കുട്ടി, ഡോ. എ.ഐ. യഹിയ, ഡോ. എൻ.പി. അബ്ദുൽ അസീസ് എന്നിവരെ ആദരിക്കും.എ.എം.യു. പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. കെ എം നസീഹ് മെറിറ്റ് അവാർഡും സമർപ്പിക്കുമെന്ന്

എ.എം.യു ഓൾഡ് സ്റ്റുഡ്ൻസ് കേരള അസോസിയേഷൻ പ്രസിഡന്റ് എൻസി അബ്ദുല്ലക്കോയ , സെക്രട്ടറി ഡോ.എ പി എം മുഹമ്മദ് റഫീഖ് എന്നിവർ അറിയിച്ചു.

Tags:

Recent News