കാവുന്തറയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
വാകയാട് ഹയർ സെക്കണ്ടറി സ്കൂളിന് ഇന്ന് അവധി
നടുവണ്ണൂർ: കാവുന്തറയിലുണ്ടായ വാഹനപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു. ഇന്നലെ സന്ധ്യയോടെയാണ് അപകടമുണ്ടായത്. കാവുന്തറ പള്ളിയത്ത്
കുനിയിലെ ഷാലിമാർ ഹോട്ടൽ ഉടമ മുരിങ്ങോളി അഷ്റഫിന്റെ മകൻ അഫ്സലാണ് മരിച്ചത്. വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു ഹ്യുമാനിറ്റീസ്
വിദ്യാർത്ഥിയായിരുന്നു. അഫ്സലിന്റെ മരണത്തിൽ ആദര സൂചകമായി ഇന്ന് (തിങ്കൾ) വാകയാട് ഹയർ സെക്കണ്ടറി സ്കൂളിന് അവധി പ്രഖ്യാപിച്ചു. അർഷിന,
റോഷ്ന എന്നിവർ സഹോദരിമാരാണ്.
അഫ്സൽ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. നടുവണ്ണൂർ
ഇരിങ്ങത്ത് റോഡിൽ പുതിയെടുത്തു കുനിയിൽ എസ് വളവിൽ വെച്ചാണ് അപകടമുണ്ടായത്. അപകടം സംഭവിച്ച ഉടനെ ഓടിക്കൂടിയ നാട്ടുകാർ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ബൈക്കിലിടിച്ചിട്ടും കാർ നിർത്താതെ വീണ്ടും മുമ്പോട്ട് എടുത്തതിൽ ക്ഷുഭിതരായ
നാട്ടുകാർ കാർ ഡ്രൈവറെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മോർച്ചറിയിലാണ്. ഇൻക്വസ്റ്റ്
നടപടിക്ക് ശേഷം ഖബറടക്കം തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.