ബസ് ജീവനക്കാർക്ക് പോലീസ് മർദ്ദനം
കോഴിക്കോട് വടകര റൂട്ടിൽ ഇന്ന് രാവിലെ മുതൽ മിന്നൽ പണിമുടക്ക്
കൊയിലാണ്ടി: വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിനിടെ ബസ് ജീവനക്കാർക്ക് പോലീസ് മർദ്ദനം . മർദ്ദനത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് - വടകര സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്.
ഇന്നലെ വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ ബസ് ജീവനക്കാരായ ഗിരീഷ്, രാജേഷ് എന്നിവരെയാണ് പോലീസ് മർദ്ദിച്ചത്. ഇതിന് കാരണക്കാരായ പോലീസുകാർക്കെതിരെ നടപടി വേണമെന്നാണ് തൊഴിലാളികളുടെ അഭ്യർത്ഥന.
ഇന്ന് രാവിലെ 8.30 ന് തുടങ്ങിയ പണിമുടക്ക് പിൻവലിക്കാൻ വടകര ആർ ടി ഒ ,ബസ് ഉടമകളുടെ പ്രതിനിധികൾ , തൊഴിലാളികളുടെ പ്രതിനിധികൾ എന്നിവരുമായി ചർച്ച തുടങ്ങി.