സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് ; അത്തോളി സ്വദേശി സാൻ്റി ജോണിന് സ്വർണ്ണ തിളക്കം !
ആവണി എ എസ്
അത്തോളി : കേരള സ്റ്റേറ്റ് മാസ്റ്റേർസ് ആംറെസിലിങ് ചാമ്പ്യൻഷിപ്പിൽ അത്തോളി സ്വദേശിക്ക്
സ്വർണ്ണ തിളക്കം.
അത്തോളി ആലിഞ്ചോട് കുറ്റികണ്ടി വീട്ടിൽ സാൻ്റി ജോൺ നേടിയത് പഞ്ചഗുസ്തിയിൽ രണ്ട് ഗോൾഡ്, ജാവലിൻ ത്രോയിൽ ഒരു ഗോൾഡ് , ഷോട്ട് ഡിസ്ക്കിൽ രണ്ട് സിൽവർ മെഡൽ എന്നിവയാണ്. ഈ വർഷം ഏപ്രിലിൽ ഹരിയാനയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി അർഹത നേടി.
കോഴിക്കോട് മെഡിക്കൽ കോളജ് ഗ്രൗണ്ടിലായിരുന്നു മത്സരം . സമപന ചടങ്ങിൽ കായിക അധ്യാപിക സാബിറ മാളിക്കടവിൽ നിന്നും മെഡൽ ഏറ്റുവാങ്ങി.
അസോസിയേഷൻ പ്രസിഡന്റ് ജോർജ് പി വർഗീസ് , ഓർഗനൈസിങ് സെക്രട്ടറി ഷിനു ഗോപാൽ എന്നിവർ പങ്കെടുത്തു.
60 വയസ് പ്രായപരിധി കാറ്റഗറിയിൽ വിവിധ ജില്ലകളിൽ നിന്നായി 40 ഓളം പേർ മത്സരിച്ചു.
കണ്ണൂർ ശ്രീകണ്ഠാപുരം ഗവ. ഹൈസ്കൂളിൽ 10 ആം ക്ലാസ് വരെ പഠിച്ചു. സ്കൂളിലെ കായിക അധ്യാപകൻ്റെ പ്രോത്സാഹനത്തിലൂടെ തുടക്കം. ഹൈജംമ്പ് , ലോഗ് ജംമ്പ് മത്സരത്തിൽ സംസ്ഥാന വിജയിയായി. 40 ആം വയസിൽ
ജിംമിൽ ചേർന്നു.
പഞ്ച ഗുസ്തി പരിശീലനം തുടങ്ങി. 2022ൽ ഹൈദ്രബാദിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മോഡൽ നേടി. തുടർച്ചയായി 5 വർഷം ദേശീയ ചാമ്പ്യനായി.
ഏഷ്യൻ ഗെയിംസും വേൾഡ് ഗെയിംസ് എന്നിവയിൽ അവസരം ലഭിച്ചിട്ടും സാമ്പത്തിക ബാധ്യതയെ തുടർന്ന് സ്വപ്നമായി അവശേഷിക്കുന്നു.
മുണ്ടോത്ത് എച്ച് പി പെട്രോൾ പമ്പിൽ ജീവനക്കാരനാണ്. പെട്രോൾ പമ്പ് ഉടമ സുധാകരനും ഭാര്യ ബിന്ദുവാണ് അത്യാവിശ്യ ഘട്ടങ്ങളിൽ സാമ്പത്തിക പിന്തുണ നൽകാറുണ്ട്.
തൊടുപുഴ സ്വദേശി പരേതരായ ജോണിന്റെയും ലില്ലി ജോണിന്റെയും മകൻ.
ഭാര്യ റീന സാൻ്റി , മക്കൾ നോബിൾ സാൻ്റി , മെർവിൻ സാൻ്റി ഇരുവരും ബോക്സിംഗ് ,പഞ്ച ഗുസ്തി എന്നിവയിൽ സ്റ്റേറ്റ് ചാമ്പ്യന്മാരാണ്.