കാപ്പാട് കനിവ് സ്നേഹതീരം പുതിയ ബ്ലോക്ക് ഒരുങ്ങുന്നു ;ശിലാസ്ഥാപന കർമ്മം   മലബാർ ഗോൾഡ് ചെയർമാൻ    എം പ
കാപ്പാട് കനിവ് സ്നേഹതീരം പുതിയ ബ്ലോക്ക് ഒരുങ്ങുന്നു ;ശിലാസ്ഥാപന കർമ്മം മലബാർ ഗോൾഡ് ചെയർമാൻ എം പി അഹമ്മദ് നിർവഹിച്ചു
Atholi News14 Sep5 min

കാപ്പാട് കനിവ് സ്നേഹതീരം പുതിയ ബ്ലോക്ക് ഒരുങ്ങുന്നു ;

ശിലാസ്ഥാപന കർമ്മം 

മലബാർ ഗോൾഡ് ചെയർമാൻ  

എം പി അഹമ്മദ് നിർവഹിച്ചു





തിരുവങ്ങൂർ : കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിന് സമീപമായി പ്രവർത്തിക്കുന്ന 'കനിവ് സ്നേഹതീരം' പുനരധിവാസ കേന്ദ്രത്തിന് പുതിയ ബ്ലോക്ക് ഒരുങ്ങുന്നു.

ശിലാസ്ഥാപന കർമ്മം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ കനിവ് രക്ഷാധികാരി ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ. മുഹമ്മദലി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് മുഖ്യാതിഥിയായി.

കഴിഞ്ഞ 14 വർഷമായി നിരാലംബരും സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ടവരും അനാഥത്വവും രോഗപീഡകളും അനുഭവിക്കുന്നവരുമായ ഒട്ടനവധി മനുഷ്യർക്ക് തണലും സാന്ത്വനവുമേകി പ്രവർത്തിച്ചുവരുന്ന മാതൃകാ സ്ഥാപനമാണ് കനിവ് സ്നേഹതീരം. കാലപ്പഴക്കം ചെന്ന നിലവിലുള്ള കെട്ടിടം പുതുക്കിപ്പണിയേണ്ടത് അത്യാവശ്യമായി വന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതിയ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമായിരിക്കുന്നത്.ചടങ്ങിന്റെ ഭാഗമായി വയോജന പാർക്കിന്റെ പ്രഖ്യാപനം കാരാടൻ സുലൈമാൻ നിർവഹിച്ചു.

ട്രസ്റ്റ് മെമ്പർ ഇസ്മായിൽ പ്രൊജക്റ്റ് അവതരണം നടത്തി.

സെക്രട്ടറി ബഷീർ പാടത്തൊടി വയോജന പാർക്ക് വിശദീകരണം നൽകി.എ.ഡി.ജി.പി. അഡ്വ. എം. മുഹമ്മദ് ഷാഫി,ഡോ. അബൂബക്കർ കാപ്പാട് , മുൻമന്ത്രി പി.കെ.കെ. ബാവ, വാർഡ് മെമ്പർ ബൽക്കീസ് മുസ്തഫ, 

ബ്ലോക്ക് മെമ്പർ തസ്ലീന കബീർ, അബ്ദുള്ള കോയ കണ്ണൻകടവ്, റഷീദ് മാസ്റ്റർ, കെ.വി. സലിം എന്നിവർ പ്രസംഗിച്ചു.

ചെയർമാൻ പി. ഇല്യാസ് നന്ദിയും പറഞ്ഞു. 

ഉച്ചയ്ക്ക് നടന്ന 'വാർദ്ധക്യവും വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തിലുള്ള സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിജിലേഷ് ഉദ്ഘാടനം ചെയ്തു. ഡോ. അജയ് വിഷ്ണു, ഡോ. നജീം റഹ്മാൻ എന്നിവർ വിഷയാവതരണം നടത്തി. ഡോ. മുഹമ്മദ് റാസിക് മോഡറേറ്റർ ആയിരുന്നു.

ചന്ദ്രഹാസൻ സ്വാഗതവും

ഹാഷിം കടാക്കലകം നന്ദിയും പറഞ്ഞു.

വിവിധ സാമൂഹിക, ജീവകാരുണ്യ രംഗത്തെ പ്രമുഖരും നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള നിരവധി ആളുകളും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് 'സംഗീത സാഗരം കോഴിക്കോട്' അവതരിപ്പിച്ച കലാസന്ധ്യയും അരങ്ങേറി.

Recent News