അതിശക്തമായ കാറ്റ്:  കാപ്പാട് തീരത്തെ കാറ്റാടി മരങ്ങൾകടപുഴകി ;   ലൈഫ് ഗാർഡുകൾ അത്ഭുകരമായി രക്ഷപ്പെട്ട
അതിശക്തമായ കാറ്റ്: കാപ്പാട് തീരത്തെ കാറ്റാടി മരങ്ങൾകടപുഴകി ; ലൈഫ് ഗാർഡുകൾ അത്ഭുകരമായി രക്ഷപ്പെട്ടു
Atholi News18 Jul5 min

അതിശക്തമായ കാറ്റ്:

കാപ്പാട് തീരത്തെ കാറ്റാടി മരങ്ങൾകടപുഴകി ; 

ലൈഫ് ഗാർഡുകൾ അത്ഭുകരമായി രക്ഷപ്പെട്ടു



കാപ്പാട് : വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് അതിശക്തമായ കാറ്റ്  വീശിയടിച്ചതിനെ തുടർന്ന് 9 കാറ്റാടി മരങ്ങൾ കടപുഴകി. വാസ്കോ ഡ ഗാമ റിസോർട്ടിന് സമീപം ഉണ്ടായിരുന്ന രണ്ട് തട്ട് കടകളിൽ ഒരെണ്ണം പൂർണ്ണമായി തകർന്നു. 6 ഇലക്ട്രിക് പോസ്റ്റുകൾ മുറിഞ്ഞ് വീണു . ജോലിയിൽ ഉണ്ടായിരുന്ന 4 ലൈഫ് ഗാർഡുകൾ അടക്കം 8 പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 10.30 ഓടെ വീശിയടിച്ച കാറ്റാണ് ദുരന്തം വിതച്ചത്.

ലൈഫ് ഗാർഡുകൾ വിശ്രമിക്കുന്ന പഴയ കെട്ടിടത്തിൻ്റെ ശുചി മുറിയിലേക്ക് തെങ്ങ് കടപുഴകി വീണു. news image

ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ലൈഫ് ഗാർഡുമാരായ കെ അനീഷ് , ടി ഷിജിൽ , അമൽ ജിത്ത് , ക്ലീനിംഗ് സ്റ്റാഫ് എം കെ രഞ്ജിത്ത് , സെക്യൂരിറ്റി സോമനാഥ് എന്നിവർ കെട്ടിടത്തിനകത്തും പുറത്തുമായി ഉണ്ടായിരുന്നു. ഇവരുടെ ബൈക്കുകൾക്ക് സമീപമായാണ് കാറ്റാടി മരങ്ങൾ കടപുഴകിയത്. വൈദ്യൂതി വകുപ്പ് ജീവനക്കാർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.

news image

Recent News