വിദ്യാലയത്തെ മികവിലെത്തിച്ച അധ്യാപകരെ വീട്ടുകളിൽച്ചെന്ന് ആദരിച്ചു
വിദ്യാലയത്തെ മികവിലെത്തിച്ച അധ്യാപകരെ വീട്ടുകളിൽച്ചെന്ന് ആദരിച്ചു
Atholi News6 Sep5 min

വിദ്യാലയത്തെ മികവിലെത്തിച്ച അധ്യാപകരെ വീട്ടുകളിൽച്ചെന്ന് ആദരിച്ചു.


നടുവണ്ണൂർ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനെ ദേശീയതലത്തിൽ അടയാളപ്പെടുത്തിയ അധ്യാപകരായ ഇ. അച്യുതൻ മാസ്റ്ററെയും ബാലചന്ദ്രൻ പാറച്ചോട്ടിലിനെയും അവരുടെ വീടുകളിൽ ചെന്ന് ആദരിച്ചു. അധ്യാപക ദിനത്തിൻ്റെ ഭാഗമായി നടത്തിയ പരിപാടി പുതിയ തലമുറയിലെ അധ്യാപകർക്ക് പ്രചോദനം കൂടിയായി. ഇരുവരും അധ്യാപകരംഗത്ത് ദേശീയ പുരസ്കാരം നേടിയ ഇരുവരും നടുവണ്ണൂർ ജി.എച്ച്.എസ്.എസ്. ലെ അധ്യാപകരായിരുന്നു. വോളിബോൾ രംഗത്ത് നിരവധി പേരെ മികച്ച വിജയത്തിലെത്തിക്കാൻ അച്യുതൻ മാസ്റ്റർക്കും സ്കൗട്ട് രംഗത്ത് തിളക്കമാർന്ന സേവനം കാഴ്ചവച്ച് വേറിട്ട പ്രവർത്തനം നടത്താൻ ബാലചന്ദ്രൻ മാസ്റ്റർക്കും കഴിഞ്ഞത് അവരെ മാതൃകാ അധ്യാപരാക്കി എന്ന് ആദരിക്കൽ ചടങ്ങിൽ ഹെഡ്മാസ്റ്റർ എൻ.എം. മൂസ്സക്കോയ പറഞ്ഞു. പൊന്നാടയണിയിച്ചും പ്രത്യേകം വരച്ചു തയ്യാറാക്കിയ ചിത്രങ്ങൾ നൽകിയുമാണ് ആദരിച്ചത്. അധ്യാപന കാലഘട്ടത്തിലെ അവിസ്മരണീയമായ അനുഭവങ്ങൾ ഇരുവരും പങ്കുവെച്ചു. ഓരോ അധ്യാപകനും തൻ്റെ വിദ്യാലയത്തിൽ ഏതെങ്കിലും തരത്തിൽ ഒരു അടയാളപ്പെടുത്തൽ നടത്തണമെന്ന് മുൻ സംസ്ഥാന സ്കൗട്ട് മേധാവി കൂടിയായ ബാലചന്ദ്രൻ മാസ്റ്റർ പറഞ്ഞു.  അധ്യാപകർ പഴയകാല വിദ്യാലയ ചരിത്രം ചോദിച്ചറിഞ്ഞും ആദരിക്കപ്പെട്ടവരുടെ നേട്ടങ്ങൾ കവിതയായി ആവിഷ്കരിച്ചും പാട്ടുപാടിയും ചടങ്ങ് ആകർഷകമാക്കി. പ്രിൻസിപ്പൽ ഇ.കെ ശ്യാമിനി അധ്യാപകരായ നൗഷാദ് വി കെ, സാജിദ് വി.സി. സുജാൽ സി.പി, സുരേഷ് ബാബു എ കെ , രാജേഷ് കെ.എം എന്നിവർ സംസാരിച്ചു.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec