അത്തോളിയിൽ 'കാരുണ്യത്തിന്റെ കിണർ'
യാഥാർഥ്യമായി! സേവന പ്രവർത്തനങ്ങളാണ് പുതിയ കാലത്തിൻ്റെ രാഷ്ട്രീയമെന്ന്
ടി.ടി. ഇസ്മയിൽ
സ്വന്തം ലേഖകൻ
അത്തോളി :സേവന പ്രവർത്തനങ്ങളാണ് പുതിയ കാലത്തിൻ്റെ രാഷ്ട്രീയ പ്രവർത്തനമെന്ന് മുൻ പി എസ് സി മെമ്പറും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായ
ടി.ടി. ഇസ്മയിൽ.
അത്തോളിയിൽ എം. ചടയൻ സ്മാരക ട്രസ്റ്റിന്റ നേതൃത്വത്തിൽ പണി പൂർത്തികരിച്ച
കൊളക്കാട് ആണ്ടിയുടെ കിണറിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
സേവന പ്രവർത്തനങ്ങളിൽ മുസ്ലി ലീഗിനെ തോൽപ്പിക്കാൻ ആരു വന്നാലും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
70 വയസുള്ള കൊളക്കാട് അടിയലത്ത് മീത്തൽ ആണ്ടിയും ഭാര്യ പത്മിനിയും സ്വന്തമായി കുഴിച്ച 8 കോൽ ആഴമുള്ള കിണറിൻ്റെ പൂർത്തീകരണം എം.
ചടയൻ ചെമ്മോറിയൽ ട്രസ്റ്റ് ഏറ്റെടുത്തു നടത്തുകയായിരുന്നു. ഇപ്പോൾ കിണർ നിറയെ വെള്ളമുണ്ട്. മുസ്ലിം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിത് കോറോത്ത് എം. ചടയൻ അനുസ്മരണം നടത്തി.
ട്രസ്റ്റ് ചെയർമാൻ വി.എം സുരേഷ്ബാബു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, കോൺഗ്രസ് അത്തോളി മണ്ഡലം പ്രസിഡന്റ്
സുനിൽ കൊളക്കാട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഷീബാ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ,
ട്രസ്റ്റ് ഭാരവാഹികളായ എ.എം സരിത,
കെ.പി. മുഹമ്മദലി, കാദർ എസ് വില്ല, ഹൈദർ കൊളക്കാട്, ഒ.സി. രാജൻ, ടി.പി. അബ്ദുൾ ഹമീദ്, ജാഫർ കൊളക്കാട് എന്നിവർ പ്രസംഗിച്ചു. അടിയലത്ത് മീത്തൽ ആണ്ടിയെ ചടങ്ങിൽ ആദരിച്ചു. പി.എം. രതീഷ് സ്വാഗതവും വിനോദ് പൂനത്ത് നന്ദിയും പറഞ്ഞു