അത്തോളിയിൽ ഓർമ്മ ഓണം ഫെസ്റ്റ്:
സ്വാഗത സംഘം ഓഫീസ് തുറന്നു
അത്തോളി:കൊങ്ങന്നൂർ ആനപ്പാറ ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓർമ ഓണം ഫെസ്റ്റിന്റെ സ്വാഗത സംഘം ഓഫീസ് തുറന്നു.
ആനപ്പാറ പുഴയോരത്ത് നടന്ന ചടങ്ങിൽ സ്വാഗത സംഘം മുഖ്യ രക്ഷാധികാരി സാജിത് കോറോത്ത് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.ടി. ശേഖർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പി.പി. ചന്ദ്രൻ, ടി.പി. അശോകൻ, എം.കെ. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഓഗസ്ത് 30 ന് മൂന്നാം ഓണ നാളിലാണ് ഓർമ്മ ഓണം ഫെസ്റ്റ് നടക്കുക. കെ.ടി. കുഞ്ഞിരാമൻ സ്മാരക ട്രോഫിയും 10001രൂപ ക്യാഷ് പ്രൈസും ഒന്നാം സമ്മാനവും 5001 രൂപയും ട്രോഫിയും രണ്ടാം സമ്മാനവും നൽകുന്ന 5 പേർ പങ്കെടുക്കുന്ന തോണി തുഴയൽ മത്സരം, യഥാക്രമം 3001 രൂപയും 2001 രൂപയും ഒന്നും രണ്ടും സമ്മാനങ്ങൾ നൽകുന്ന രണ്ടു പേർ പങ്കെടുക്കുന്ന തോണി തുഴയൽ മത്സരം എന്നിവയും 10001 രൂപയും 5001 രൂപയും ഒന്നും രണ്ടും സമ്മാനങ്ങൾ നൽകുന്ന പുരുഷൻമാരുടെ കമ്പവലി മത്സരവും ഉണ്ടാകും. ദീർഘ ദൂര ഓട്ട മത്സരത്തിന് 3001 രൂപ, 2001 രൂപ, 1001 രൂപ എന്നിങ്ങനെ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും. ഗൃഹാങ്കണ പൂക്കളം, സാക്ക് റേസ്, മ്യൂസിക്കൽ ഹാറ്റ്, മ്യൂസിക്കൽ ചെയർ, ഓലമെടയൽ, ലെമൺ ആന്റ് സ്പൂൺ റേസ് തുടങ്ങിയവയാണ് മറ്റ് മത്സരങ്ങൾ. തോണി തുഴയൽ, കമ്പവലി, ഗൃഹാങ്കണ പുക്കളം, ദീർഘ ദൂര ഓട്ടം എന്നീ മത്സരങ്ങൾക്ക്
8086303900 എന്ന ഫോൺ നമ്പറിൽ
മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്.