വിദ്യാർഥികളിൽ സഹജീവി സ്നേഹം
വളർത്തിയെടുക്കണം:എം കെ രാഘവൻ എം പി
സി എം എം സ്കൂൾ എൻ എസ് എസ് നിർമ്മിച്ച സ്നേഹ വീട് സമർപ്പിച്ചു
പുറക്കാട്ടിരി :വിദ്യാർഥികളിൽ സഹജീവി സ്നേഹം വളർത്തിയെടുക്കണമെന്ന്എം കെ രാഘവൻ എം പി .സി എം എം ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ നേതൃത്വം നൽകി നവീകരിച്ച സ്നേഹ വീടിൻ്റ താക്കോൽ കുടുംബത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങോട്ട് മലയിലെ നിർധന കുടുംബാംഗമായ കിടപ്പ് രോഗിയുടെ പൊട്ടിപ്പൊളിഞ്ഞ വീടാണ് നവീകരിച്ച് നൽകിയത്. 2 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു.
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഐ പി ഗീത അധ്യക്ഷത വഹിച്ചു. എൻ എസ് എസ് സ്റ്റേറ്റ് ഓഫീസർ ഡോ ആർ എൻ അൻസാർ , എൻ എസ് എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ എസ് എൻ ഷാജിദ ,
തലക്കുളത്തൂർ വാർഡ് മെമ്പർ പി ബിന്ദു , എൻ എസ് എസ് റീജ്യണൽ കോർഡിനേറ്റർ എസ് ശ്രീജിത്ത്, ക്ലസ്റ്റർ കൺവീനർ കെ പി അനിൽ കുമാർ , സി എം എം എച്ച് എസ് എസ് - ഹെഡ്മിസ്ട്രസ് കെ എം രാജ ലക്ഷ്മി , സ്കൂൾ മാനേജർ മധു മാസ്റ്റർ , പി. ടി എ പ്രസിഡണ്ട് -ഇകെ അഖ്മർ , മദർ പി ടി എ പ്രസിഡണ്ട് - കെ ഫർസാന , സ്റ്റാഫ് സെക്രട്ടറി കെ ബീബ, എൻ എസ് എസ് ലീഡർ ടി കെ അഗിന ,ഫാത്തിമ ഹന്ന, ഇ രാധിക എന്നിവർ പ്രസംഗിച്ചു.