ഐ എൻ ടി യു സി അത്തോളി മണ്ഡലം കൺവെൻഷൻ : ക്ഷേമ പെൻഷൻ തുക വർധിപ്പിക്കുക: ഐ എൻ ടി യു സി
അത്തോളി : ക്ഷേമ പെൻഷൻ തുക വർധിപ്പിക്കണമെന്നും മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യണമെന്നും
ഐ എൻ ടി യു സി അത്തോളി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ. രാജീവ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിണ്ട് ഷൈനിൽ വി.ജി അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി റീജണൽ പ്രസിഡണ്ട് ഇ.വി ഗോപാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനിൽ കൊളക്കാട്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ശാന്തിമാവീട്ടിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് താരിഖ് അത്തോളി, സലാം ഉണ്ണികുളം എന്നിവർ
പ്രസംഗിച്ചു. രാവിലെ വി.ജി ഷൈനിൽ
പതാക ഉയർത്തി.
ജില്ലാ കമ്മറ്റി മെമ്പർ
സുനീഷ് നടുവിലയിൽ സ്വാഗതവും സ്വാഗത സംഘം ചെയർമാൻ
സി.പി ലിൻ്റു നന്ദിയും പറഞ്ഞു.