മയൂര കലാക്ഷേത്രം
നൃത്ത വിദ്യാലയം പ്രവർത്തനം ആരംഭിച്ചു
അത്തോളി : വർഷങ്ങളായി പ്രദേശത്തെ കുട്ടികൾക്ക് ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ നൃത്തം പഠിപ്പിക്കുന്ന മയൂര കലാക്ഷേത്രം പുതിയ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ഫെയ്മസ് ബേക്കറിയുടെ മുകളിൽ തുടങ്ങിയ നൃത്ത കലാലയത്തിന്റെ ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഗിരീഷ് ത്രിവേണി അധ്യക്ഷത വഹിച്ചു. അരുൺ പവിത്രം സ്വാഗതവും ശ്രീദേവി ടീച്ചർ നന്ദിയും പറഞ്ഞു.
തുടർന്ന് നൃത്ത ക്ലാസുകളും
സ്വരലയ മ്യൂസിക്ക് ക്ലബിന്റെ നേതൃത്വത്തിൽ സംഗീത പരിപാടിയും നടന്നു.