
അലൂമിനിയം പാത്രം തലയില്‍ കുടുങ്ങി; രക്ഷകരമായി നാദാപുരം അഗ്നിരക്ഷാസേന
നാദാപുരം : അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ രണ്ടുവയസുകാരന് രക്ഷകരമായി നാദാപുരത്തെ അഗ്നിരക്ഷാസേന . തൂണേരി കളത്തറ അനസ് ഹസ്സന്റെ മകന്‍ ആമീന്‍ ശഅലാന്റെ തലയിലാണ് പാത്രം കുടുങ്ങിയത്.
വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ പാത്രം തലയിൽ കുടുങ്ങുകയായിരുന്നു. പാത്രം അകപ്പെട്ട മുതൽ വീട്ടുകാർ അവരെ കൊണ്ട് കഴിയുന്നവിധം ഊരാൻ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ അഗ്നിരക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു.
സേനാംഗങ്ങൾ ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടർ, മെറ്റൽ കട്ടർ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ യാതൊരു പരിക്കുമില്ലാതെ തലയിൽ നിന്ന് പാത്രം മുറിച്ചു മാറ്റി. സീനിയർ ഫയർ&റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനിജിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ ശിഖിലേഷ്. കെ, അജേഷ്.ഡി, അശ്വിൻ മലയിൽ, ശ്യാംജിത്ത് കുമാർ, ജിഷ്ണു ആർ വിനീത്. എസ്,സുനിൽകുമാർ സ്മിതേഷ്. കെ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.