
ഭക്തി നിർഭരമായി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത് സപ്താഹ യജ്ഞം;
ഹൃദ്യമായി സാംസ്കാരിക സദസ്
അത്തോളി:അത്തോളി ശ്രീ ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ് ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സപ്താഹ സമിതി ചെയർമാൻ സന്തോഷ് കുനിയിടത്തിൽ അധ്യക്ഷനായി. റിട്ട. പ്രിൻസിപ്പൽ ടി.പി ദിനേശൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സന്ദീപ് കുമാർ നാലു പുരക്കൽ, വിവിധ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റുമാരായ ആർ.എം കുമാരൻ, കെ.എം രാജൻ,സപ്താഹ മാതൃ സമിതി പ്രസിഡന്റ് ശ്യാമള ദർശന സംസാരിച്ചു. സമിതി കൺവീനർ ഷിബു താഴെ ഒടിയിൽ സ്വാഗതവും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സത്യനാഥൻ പുളിക്കൂൽ നന്ദിയും പറഞ്ഞു. തുടർന്ന് ക്ഷേത്രം മേൽ ശാന്തി ശ്രീധരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ യജ്ഞദീപ പ്രോജ്ജ്വലനവും, ആചാര്യവരണവും ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടന്നു.
ചിത്രം:അത്തോളി ഗോവിന്ദനല്ലൂർ മഹാവിഷ്ണു ക്ഷേത്ര ഭാഗവത സപ്താഹ യജ്ഞം സാംസ്കാരിക സദസ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു