അത്തോളി സ്വദേശി കൃഷ്ണൻ മാസ്റ്റർക്ക്
റോട്ടറി സൗത്ത് പ്രൊവിഷണൽ എക്സലൻസി അവാർഡ്
ദേശീയ അദ്ധ്യാപക ദിനത്തിൽ സമ്മാനിക്കും
സ്വന്തം ലേഖകൻ
അത്തോളി :റോട്ടറി ക്ലബ് കാലിക്കറ്റ്
സൗത്ത് ഏർപ്പെടുത്തിയ
പ്രൊവിഷണൽ എക്സലൻസി അവാർഡിന് അത്തോളി സ്വദേശി സി.എം. കൃഷ്ണൻ മാസ്റ്ററെ തിരഞ്ഞെടുത്തു.
അത്തോളിയിലെ ആദ്യകാലത്തെ ടൈപ്പ് റൈറ്റിങ് സ്ഥാപനമായ കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ്. ആയിരക്കണക്കിന് വിദ്യാർഥികളെ ടൈപ്പിങ് പഠിപ്പിച്ച അധ്യാപകനെയാണ് അധ്യാപകദിനത്തിൽ റോട്ടറി സൗത്ത് അവാർഡ് നൽകി ആദരിക്കുന്നത്.
നാളെ വ്യാഴാഴ്ച (5-09-24)രാവിലെ 9 ന് വീട്ടിലെത്തി കൃഷ്ണൻ മാസ്റ്ററെ റോട്ടറി കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് പി സി കെ രാജൻ ആദരിക്കും.
സെക്രട്ടറി ഡോ. ശ്രീജിൻ, ട്രഷറർ എം വിപിൻ, മുൻ സെക്രട്ടറി ടി ജെ പ്രത്യുഷ് എന്നിവർ പങ്കെടുക്കും 1964 ലാണ് കൃഷ്ണൻ മാസ്റ്റർ കൃഷ്ണ കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് അത്തോളിയിൽ തുടങ്ങിയത്.