കൊയിലാണ്ടി റൂട്ടിൽ വാട്സ് ആപ്പിലൂടെ ബസ് സമര പ്രഖ്യാപനം ; പിന്തുണക്കില്ല, സർവീസ് നടത്തുമെന്ന് ബസുടമകൾ
കൊയിലാണ്ടി റൂട്ടിൽ വാട്സ് ആപ്പിലൂടെ ബസ് സമര പ്രഖ്യാപനം ; പിന്തുണക്കില്ല, സർവീസ് നടത്തുമെന്ന് ബസുടമകൾ ; പ്രഖ്യാപനത്തിൽ പങ്കില്ലന്ന് സംയുക്ത ട്രേഡ് യൂണിയനും
Atholi News14 Jul5 min

കൊയിലാണ്ടി റൂട്ടിൽ വാട്സ് ആപ്പിലൂടെ ബസ് സമര പ്രഖ്യാപനം ; പിന്തുണക്കില്ല, സർവീസ് നടത്തുമെന്ന് ബസുടമകൾ ; പ്രഖ്യാപനത്തിൽ

പങ്കില്ലന്ന് സംയുക്ത ട്രേഡ് യൂണിയനും





കൊയിലാണ്ടി:കോഴിക്കോട് - കണ്ണൂർ റൂട്ടിൽ തിങ്കളാഴ്ച ബസ് സമരം പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പുമായി ബസ് തൊഴിലാളി - ഉടമകളുടെ  വിവിധ സംഘടനകൾ രംഗത്ത്. മുൻകൂർ നോട്ടിസു പോലും നൽകാതെയും സംഘടനകളുമായി ചർച്ച ചെയ്യാതെയും ഒരു വിഭാഗം ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്താൻ തീരുമാനിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ട്രേഡ് യൂണിയനുകൾക്ക് ഇതിൽ പങ്കില്ലന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. ഇത്തരം സമരങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സി ഐ ടി യു , എ ഐ ടി യു സി , ബി എം എസ്, എസ് ടി യു സംയുക്ത സമരസമിതി ജില്ലാ കൺവീനർ പി പി കുഞ്ഞാൻ അറിയിച്ചു. തിങ്കളാഴ്ച പതിവ് പോലെ ബസ് സർവീസ് ഉണ്ടാകും.

വടകര ദേശീയ പാത ശോച്യാവസ്ഥ പരിഹരിക്കുക മടപ്പള്ളി കോളേജ് സ്റ്റോപ്പിൽ സീബ്ര ലൈൻ മുറിച്ചു കടക്കുമ്പോൾ ഉണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയത് പുന: പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാട്സ് ആപ്പിലൂടെയാണ് സമരം പ്രഖ്യാപിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Recent News