സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം  സമൂഹിക പുരോഗതിയ്ക്ക് അനിവാര്യം
സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം സമൂഹിക പുരോഗതിയ്ക്ക് അനിവാര്യം
Atholi News23 Jul5 min

സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം

സമൂഹിക പുരോഗതിയ്ക്ക് അനിവാര്യം



കോഴിക്കോട്:കേന്ദ്ര-സംസ്ഥാന പദ്ധതികളിൽvസന്നദ്ധ സംഘടനകളുടെ പങ്കാളിത്തം സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്നും, സമൂഹത്തിലുള്ള ആനുകാലികമായ പരിവർത്തനങ്ങളിൽ സന്നദ്ധ സംഘടനകൾ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്ന്‌ എം. കെ. രാഘവൻ എംപി .

സാമൂഹിക സംരംഭകത്വ തൊഴിൽ പദ്ധതിയുടെ ഭാഗമായി

നാഷണൽ എൻജിഒ കോൺഫെഡറേഷൻ ജില്ലാതല പ്രവർത്തക കൺവെൻഷനും 50% ധനസഹായത്തോടു

കൂടി ലഭ്യമാക്കുന്ന ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിസ്വാർത്ഥ സേവനം നടത്തുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നാഷണൽ എൻജിഒ കോൺഫെഡറേഷൻ നടത്തിവരുന്ന സേവന പ്രവർത്തനങ്ങളെ എം പി അഭിനന്ദിച്ചു.

ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് മോഹനൻ കോട്ടൂർ അധ്യക്ഷത വഹിച്ചു. നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ്, ഡോ:അൽഫോൻസാ മാത്യു, അഡ്വക്കറ്റ് പി. ജാനകി, എം അരവിന്ദ് ബാബു, ബേബി കിഴക്കേ ഭാഗം, ജില്ലാ സെക്രട്ടറി പി സുരേഷ് ബാബു,എം.പി.മൊയ്തീൻ കോയ തുടങ്ങിയവർ സംസാരിച്ചു


ഫോട്ടോ: സന്നദ്ധ സേവകരുടെ പങ്കാളിത്വം സാമൂഹിക പുരോഗതിയ്ക്ക് അനിവാര്യം :എം കെ രാഘവൻ എം പി

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec