അത്തോളിയിൽ ഇത്തവണ ഓണത്തിന് ചെണ്ടുമല്ലി കൃഷി വിളയും; പഞ്ചായത്തിൻ്റെ ഗ്രൂപ്പ് കൃഷി പദ്ധതി ആറാം വാർഡിൽ
ആവണി എ എസ്
Special Report :
അത്തോളി : ഓണ പൂക്കളത്തിൽ മുൻ നിരയിലെ പൂവായ ചെണ്ടുമല്ലി അത്തോളിയുടെ മണ്ണിൽ വിരിയുമോ? അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പഞ്ചായത്തിലെ ആറാം വാർഡിലാണ് പരീക്ഷണാടിസ്ഥാനത്തിൽ
ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി പൂവിൻ്റെ വിത്ത് ഇറക്കിയത്.
പദ്ധതി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് ഉദ്ഘാടനം ചെയ്തു.
" കഴിഞ്ഞ തവണ ചെറുതായി ഒന്ന് തുടങ്ങി. പൂ അത്യാവശ്യം കിട്ടി . ഇത്തവണ വിപുലമായ രീതിയിലാണ് പൂ കൃഷി . വിജയിച്ചാൽ പദ്ധതി വ്യാപിക്കും , പൂ കൃഷി നമ്മുടെ നാട്ടിലും പറ്റും -
സി കെ റിജേഷ് അത്തോളി ന്യൂസിനോട് പറഞ്ഞു.
വാർഡിലെ റീജ , ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് ബാച്ച് തൊഴിലുറപ്പ് തൊഴിലാളികളാണ് കൃഷിപ്പണി ചെയ്യുന്നത്.
അത്തോളി പഞ്ചായത്ത് കൃഷി അസി. ഓഫീസർമാരായ ഷൺമുഖം , വിനു എന്നിവർ
പാലക്കാട് അഗളി സ്വദേശികളാണ്.
ഇവരുടെ സഹകരണത്തോടെയാണ് കൃഷി രീതി നിർവ്വഹിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷ എന്നിവർ കിലയുടെ പരിശീലനത്തിന് അഗളിയിൽ പോയിരുന്നു. ഇവിടെ സമീപത്തായാണ്
ഷൺമുഖം , വിനു എന്നിവരുടെ വീട് ,അതിന് അടുത്തായി പച്ചക്കറി കൃഷി, പൂകൃഷി എന്നിവ ശ്രദ്ധയിൽപ്പെട്ടു. ഇവിടെ നിന്നുള്ള ചർച്ചയിൽ നിന്നാണ് നാട്ടിൽ ഓണത്തിന് മുമ്പായി ചെണ്ട് മല്ലി കൃഷിയിറക്കൽ പദ്ധതി.
തുടർന്ന് ഗ്രൂപ്പ് കൃഷി പദ്ധതിയ്ക്കായി പഞ്ചായത്ത് ഫണ്ട് വകയിരുത്തി . വാർഡ് ആറിൽ
അത്തോളി പറമ്പത്ത് പ്രദേശത്ത് 25 സെൻ്റ് സ്ഥലത്താണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. കൃഷി ഓഫീസർ സുവർണ്ണ ശ്യാമാണ് മേൽനോട്ടം.
ഓണം എത്തുമ്പോഴേക്കും ചെണ്ടുമല്ലി പുഞ്ചിരി തൂകി കാത്തിരിക്കും.