കുന്നത്തറ കുറുവാളൂർ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പുരസ്കാര സമർപണവും നടത്തി
അത്തോളി:കുന്നത്തറ കുറുവാളൂർ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പ്രതിഭാസംഗമവും പുരസ്കാര സമർപണവും നടത്തി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കുട്ടിക്കർഷകരെയും അനുമോദിച്ചു. പുരസ്കാര സമർപ്പണവും നടത്തി. പ്രതിഭാസംഗമം 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പൃഥ്വീരാജ് മൊടക്കല്ലൂർ ഉദ്ഘാടനം ചെയ്തു. വേദി പ്രസിഡൻ്റ് ടി. ദിനേഷ് അധ്യക്ഷനായി. ബാലൻ കുന്നത്തറ , എൻ. പി. മാധവക്കുറുപ്പ്, ടി.കെ. കരുണാകരൻ, കെ. ചന്തുക്കുട്ടി, വിനീത് കുന്നത്തറ , ഗിരീഷ് ത്രിവേണി , കെ.പി.വിനോദ് കുമാർ, ബിന്ദു ദിനേഷ് , വീറാട്ടിൽ വേലായുധൻ എന്നിവർ സംസാരിച്ചു.സരിഗമ സംഗീതസഭയുടെ ഗാനമേള സദസ്സിന് നവ്യാനുഭവമായി.