തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 25 ന് ;  കൊടിയേറ്റം നാളെ (19 - 3- 20
തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 25 ന് ; കൊടിയേറ്റം നാളെ (19 - 3- 2025 )
Atholi News18 Mar5 min

തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീഭഗവതി ക്ഷേത്ര

തിറ മഹോത്സവം മാർച്ച് 25 ന് ;


കൊടിയേറ്റം നാളെ (19 - 3- 2025 )

 


അത്തോളി :തോരായി ഉണ്ണ്യേച്ച് കണ്ടി ശ്രീഭഗവതി ക്ഷേത്രം

തിറ മഹോത്സവം 

തിറ മഹോത്സവം 

മാർച്ച് 25 ന് നടക്കും

മാർച്ച് 19 ന് ( നാളെ ) കാലത്ത് 9:15 ന് പുതുശ്ശേരി ഇല്ലം ബ്രഹ്മശ്രീ: കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറുന്നു. 

 23 ന് വൈകിട്ട് 3 ന് പാതിരക്കുന്നത്ത് മന ബഹ്മശ്രീ: രുദ്രൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ സർപ്പബലി, 24 ന് വൈകിട്ട് 6:30 ന് നിറ ദീപം ദീപാരാധന, 

മാർച്ച് 25 ന് തിറ മഹോത്സവം ദിവസം കാലത്ത് 6 മണിക്ക് തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് കലശം വരവ്. 7 മണിക്ക് പ്രഭാതപൂജക്ക് ശേഷം 8.30 നും 9:00 മണിക്കും യഥാക്രമം തറവാടിൽ നിന്നും - വടക്കേടത്ത് താഴെ കുനിയിൽ നിന്നും താലം വരവ്, 9:30 ന് ഇഇനീർകുല വരവ്, ഉച്ചക്ക് 1 മണിക്ക് പ്രസാദഊട്ട്, വൈകു: 3.30, 4.30, 5:00 മണി യഥാക്രമം ഗുരുതിഭഗവതി,ഗുരുതി ഗുളികൻ , ഗുരുദേവൻ വെള്ളാട്ട,വൈകു: 5:30 ന് മണാട്ട് നിന്നുള്ള ആലോഷ വരവ് ,സന്ധ്യക്ക് 7:30 ന് ആറാട്ട് കടവിൽ നിന്നുള്ള പ്രധാന താലപ്പൊലി, ശേഷം പ്രസിദ്ധ വാദ്യ കലാകാരൻ വിനോദ് മാരാർ കാഞ്ഞിലശ്ശേരിയുടെ നേതൃത്വത്തിൽ പ്രമുഖ 101 വാദ്യകലാകാരന്മാർ അണിനിരക്കുന്ന "മേളപ്പെരുമ",തുടർന്ന് വിവിധ ഉപദേവതകളുടെ തെയ്യങ്ങൾക്ക് ശേഷം മാർച്ച് 26 ന് കാലത്ത് 6 മണിക്ക് ഉത്സവ സമാപനമാകുമെന്ന് ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

Recent News