അജീഷ് അത്തോളി യ്ക്ക്  കലാ കൗമുദി  എക്‌സൈലൻസി പുരസ്ക്കാരം
അജീഷ് അത്തോളി യ്ക്ക് കലാ കൗമുദി എക്‌സൈലൻസി പുരസ്ക്കാരം
Atholi News13 Mar5 min

അജീഷ് അത്തോളി യ്ക്ക് കലാ കൗമുദി

എക്‌സൈലൻസി പുരസ്ക്കാരം




അത്തോളി : മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളിയെ

കലാ കൗമുദി എക്‌സൈലൻസി പുരസ്ക്കാരം നൽകി ആദരിച്ചു.ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഹോട്ടൽ സൗത്ത് പാർക്കിൽ നടന്ന കലാ കൗമുദി സ്ഥാപക പത്രാധിപർ എം എസ് മണിയുടെ അനുസ്മരണ സമ്മേളന വേദിയിൽ മുൻ മന്ത്രി കെ വി തോമസിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി . 

അനുസ്മരണ സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ചവർക്കും പുരസ്ക്കാരം നൽകി ആദരിച്ചു. 


മാധ്യമ പ്രവർത്തന രംഗത്ത് രണ്ട് പതിറ്റാണ്ട് പിന്നിട്ടു.

കലാ കൗമുദിയുടെ പ്രസിദ്ധീകരണമായ

വെള്ളിനക്ഷത്രം അടക്കം ആദ്യ കാല സിനിമാ വാരികയിലാണ് എഴുത്തിന്റെ തുടക്കം .

ഏഷ്യാനെറ്റ് റേഡിയോയിലൂടെ മീഡിയ പ്രൊഫഷണൽ രംഗത്ത് സജീവമായി .  2015- ജൂണിൽ  റീജ്യണൽ ചീഫായി കോഴിക്കോട് ചുമതലയേറ്റു. news image

കഴിഞ്ഞ 9 വർഷമായി തുടർച്ചയായി ജീവൻ ടി വി യിൽ ജോലിയിൽ തുടരുന്നു. ജീവകാരുണ്യം - പരിസ്ഥിതി മേഖലയിൽ വാർത്തകൾ തയ്യാറാക്കുന്നതിൽ പ്രത്യേക മികവ് പുലർത്തുന്ന ഇദ്ദേഹത്തിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് - ഗ്രീൻ കെയർ മിഷൻ അവാർഡ് അടക്കം 30 തിലധികം പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരിയിൽ 

എം ടി വാസുദേവൻ നായരുടെ നവതിയോടനുബന്ധിച്ച്‌ തയ്യാറാക്കിയ പരമ്പര 

തയ്യാറാക്കിയതിന് 

 2024 ലെ 

പ്രേ നസീർ മാധ്യമ പുരസ്‌കാരം സംവിധായകൻ വി എം വിനുവിൽ നിന്നും സ്വീകരിച്ചു.


 3 വർഷം തുടർച്ചയായി ജീവൻ മഴയാത്ര, ജീവൻ ക്ലീൻ കേരള തുടങ്ങിയ ക്യാമ്പയിനിലൂടെ പരിസ്ഥിതി ബോധവൽക്കരവും 

ജീവൻ സ്നേഹ വിരുന്ന് ക്യാമ്പയിനിലൂടെ ജീവ കാരുണ്യ സന്ദേശവും സമൂഹത്തിന് പകർന്ന് നൽകിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.

മാധ്യമ പ്രവർത്തനം സാമൂഹിക സേവനമെന്ന മഹത്തായ സന്ദേശം നവ മാധ്യമ രംഗത്തെ പുതു തലമുറയ്ക്ക് നൽകിയതിനാണ് അജീഷ് അത്തോളിയെ കലാകൗമുദി - എം എസ് മണി അനുസ്മരണ വേദിയിൽ ആദരിച്ചത്.

അത്തോളി പ്രസ്സ് ക്ലബ് ചീഫ് പാട്രൺ , ടി ബി സി മെമ്പർ, റോട്ടറി ക്ലബ് കാലിക്കറ്റ്‌ സൈബർ സിറ്റി മെമ്പർ.


അത്തോളി കൊങ്ങന്നൂർ അശോകം വീട് . കോൺട്രക്ടർ കെടി അശോകൻ്റെയും രാധാമണിയുടെയും രണ്ടാമത്തെ മകൻ.

ഭാര്യ സപ്ന വി പി ( അധ്യാപിക, കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ) -

മക്കൾ - ആവണി എ എസ് ( ദേവഗിരി കോളേജിൽ ജേർണലിസം ഒന്നാം വർഷം ബിരുദ വിദ്യാർത്ഥി), അശ്വിനി എ എസ് (അത്തോളി ഗവ ഹൈസ്കൂൾ- 10 ആം ക്ലാസ് വിദ്യാർത്ഥി)

Recent News