കെ എം അഭിജിത്ത്  വിവാഹിതനാവുന്നു
കെ എം അഭിജിത്ത് വിവാഹിതനാവുന്നു
Atholi News10 Aug5 min

കെ എം അഭിജിത്ത് വിവാഹിതനാവുന്നു



അത്തോളി : മുൻ കെ എസ് യു സംസ്ഥാന പ്രസിഡന്റും നാഷണൽ സ്റ്റുഡന്റ് യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാകുന്നു.


മണ്ണൂർ ശ്രീപുരിയിൽ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകൾ പി നജ്മിയാണ് വധു.


ആഗസ്റ്റ് 17 ന് ഫറോക്ക് കടലുണ്ടി റോഡ് ആമ്പിയൻസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വിവാഹം


വിവാഹത്തോടനുബന്ധിച്ച് ആഗസ്റ്റ് 18 ന് വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ 9 വരെ അത്തോളി ലക്സ്മോർ ഓഡിറ്റോറിയത്തിൽ സൗഹൃദ വിരുന്ന് ഒരുക്കിയിട്ടുണ്ട്.


അത്തോളി പൂക്കോട് കുഴിക്കാട്ട് മീത്തൽ (വടക്കേടത്ത് )ഗോപാലൻ കുട്ടിയുടെയും സുരജ ഗോപാലൻ കുട്ടിയുടെയും മകനാണ് കെ എം അഭിജിത്ത് .ബാലുശ്ശേരി എരമംഗലം വടക്കേടത്ത് വീട്ടിലാണ് താമസം.


അത്തോളി ഗവ ഹയർ സെക്കൻഡറി സ്കൂൾ പഠന കാലത്ത്

കെ എസ് യു വിന്റെ സജീവ പ്രവർത്തകനായി. 2017 - 2022 വർഷം കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്നു.

2021 ൽ നിയമ സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ മത്സരിച്ചിരുന്നു.


നജ്മി എം എഡ് പ്രവേശനത്തിന് കാത്തിരിക്കുന്നു.

അഭിജിത്

ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ നേടിയിട്ടുണ്ട്.


വിവാഹ ചടങ്ങിലും സൗഹൃദ വിരുന്നിലുമായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

Tags:

Recent News