യുവത്വം ആഘോഷമാക്കിയ ഓണമാണ് ഇത്തവണയെന്ന് വി എം വിനു.
കോഴിക്കോട് :യുവത്വം ആഘോഷമാക്കിയ ഓണമാണ് ഇത്തവണയെന്ന് ചലച്ചിത്ര സംവിധായകൻ വി എം വിനു.
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി യുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയിൽ മാത്രമെ ചർച്ചയും വിവാദവും നിലനിൽക്കുന്നുള്ളൂ. അതിൽ നിന്നും പുറത്തെ ലോകത്ത് എല്ലാവരും ഒന്നിച്ച് ആഘോഷത്തിലാണ്.
സാഹോദര്യം നിലനിൽക്കാൻ ഓണാഘോഷം ഒരു കാരണം കൂടിയാണ്.
വെള്ളിമാട് കുന്ന് - മാനാഞ്ചിറ റോഡ് വികസനം വേഗത്തിലാക്കാൻ ചേംബർ ഇടപെടണം കാലിക്കറ്റ് എയർപ്പോർട്ടിന്റെയും റെയിൽ വേ സ്റ്റേഷന്റെയും വികസനത്തിൽ കാലിക്കറ്റ് ചേംബറിന്റെ പങ്ക് വിലപ്പെട്ടതെന്നും വി എം വിനു കൂട്ടിച്ചേർത്തു.
ചേംബർ പ്രസിഡന്റ് റാഫി പി ദേവസി അധ്യക്ഷത വഹിച്ചു ,
ചേംബർ അംഗവും ചലച്ചിത്ര നടനുമായ അയ്യപ്പനെ വി എം വിനു ആദരിച്ചു .
സെക്രട്ടറി എ പി അബ്ദുല്ല കുട്ടി, ഡോ. കെ മൊയ്തു,എം മുസമ്മിൽ , സുബൈർ കൊളക്കാടൻ, സി ഇ ചാക്കുണ്ണി, എം ശ്രീറാം, ബോബിഷ് കുന്നത്ത് എന്നിവർ സംസാരിച്ചു.
ഫോട്ടോകൾ :
1- കാലിക്കറ്റ് ചേംബർ ഓണാഘോഷം ചലച്ചിത്ര സംവിധായകൻ
വി എം വിനു ഉദ്ഘാടനം ചെയ്യുന്നു.
2-അയ്യപ്പനെ ആദരിക്കുന്നു.