മത മൈത്രീ സന്ദേശവുമായി അയ്യപ്പൻ വിളക്ക് മഹോത്സവം ;  ശരണ മന്ത്രങ്ങളാൽ കൊങ്ങന്നൂർ ഭക്തി സാന്ദ്രം
മത മൈത്രീ സന്ദേശവുമായി അയ്യപ്പൻ വിളക്ക് മഹോത്സവം ; ശരണ മന്ത്രങ്ങളാൽ കൊങ്ങന്നൂർ ഭക്തി സാന്ദ്രം
Atholi NewsInvalid Date5 min

മത മൈത്രീ സന്ദേശവുമായി അയ്യപ്പൻ വിളക്ക് മഹോത്സവം ;


ശരണ മന്ത്രങ്ങളാൽ കൊങ്ങന്നൂർ ഭക്തി സാന്ദ്രം 





അത്തോളി :കൊങ്ങന്നൂർ അയ്യപ്പ ഭക്ത സമിതി ഭജന മഠത്തിൽ 24 ആം മത് അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം. പുലർച്ചെ ഗണപതി ഹോമത്തോടെ ചടങ്ങ് ആരംഭിച്ചു. അയ്യപ്പൻ വിളക്കിൽ ഏറ്റവും പ്രധാന ആകർഷണം വാഴപ്പോളയും കുരുത്തോലയും കൊണ്ട് നിർമ്മിക്കുന്ന അമ്പലങ്ങളുടെ നിർമ്മാണമാണ്.

80 ഓളം വാഴത്തട്ടകൾ, ഇരുപതോളം കുരുത്തോലകൾ , 

12 മണിക്കൂറോളം സമയമെടുത്ത് അതി മനോഹരമായാണ് അമ്പലങ്ങളുടെ മാതൃക തയ്യാറാക്കുന്നത്.

മുഖ്യ കർമ്മിയടക്കം 10 ഓളം പേർ ചേർന്നാണ് ഇവ നിർമ്മിക്കുന്നത് .ശ്രീ അയ്യപ്പൻ , മാളികപ്പുറത്ത് അമ്മ, ഗണപതി, സമീപത്തായി അയ്യപ്പൻ്റെ സുഹൃത്തായ വാവര് സ്വാമി എന്നിവർക്കാണ് പ്രധാനമായും അമ്പലം പണിയുന്നത്. 24 ആംമത് അയ്യപ്പൻ വിളക്ക് മഹോത്സവത്തിലും സുധാകരൻ സ്വാമി തലയാടാണ് പതിവ് പോലെ നേതൃത്വം നൽകുന്നത്.നിരവധി പേരാണ് മത ചിന്തകൾക്ക് അപ്പുറം ഉച്ചക്കുള്ള അന്നദാനം അടക്കമുള്ള ചടങ്ങിൽ പങ്കെടുക്കുന്നത്.ചെണ്ടമേളം, ഉച്ചപൂജ, അന്നദാനം, കേളി കൈ, പാലക്കൊമ്പ് എഴുന്നള്ളത്ത് - (അത്തോളി കണ്ടം പറമ്പത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്നു ) , വൈകീട്ട് ദീപാരാധന, തായമ്പക , അയ്യപ്പൻ പാട്ട്,പാൽ കിണ്ടി എഴുന്നള്ളത്ത്, ആഴി പൂജ, തിരി ഉഴിച്ചിൽ തുടർന്ന് പുലർച്ചെ 4 മണിക്ക് വെട്ടും തടവും നടക്കും . അയ്യപ്പനും വാവരും സംഗമിക്കുന്ന ചടങ്ങിന് ശേഷം ഗുരുതിയോടെ അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് സമാപനമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു .

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec