വാഷിംഗ് മെഷീനു തീപിടിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവങ്ങൂർ : വീട്ടിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീനു തീപിടിച്ചു.അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
പൂക്കാട് സ്തുതി ഹൗസിൽ അഷറഫിന്റെ വീട്ടിലെ മുകൾ നിലയിലെ മുറിയിലെ വാഷിംഗ് മെഷീനു തീപിടിച്ചത്.
ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം
വിവരം ലഭിച്ചതിനെ തുടർന്ന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി, ഡി സി പി എക്സിറ്റിംഗുഷർ ഉപയോഗിച്ച് തീ അണച്ച് മറ്റിടങ്ങളിലേക്ക് പടരാതെ നിയന്ത്രിക്കുകയും ചെയ്തു .ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
എ എസ് ടി ഒ അനിൽകുമാർ പി എം ന്റെ നേതൃത്വത്തിൽ എസ് എഫ് ആർ ഒ അനൂപ് ബി.കെ,
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രതീഷ് കെ എൻ, ഇർഷാദ് ടി കെ,നവീന്‍, ഷാജു കെ,
ഹോം ഗാർഡ് ഷൈജു,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.