തിരുവോണ സദ്യ ഉണ്ണാൻ "മാളുവും
കണ്ണനും ഒപ്പം കൂട്ടുകാരും "; ഗോപികയുടെ
'മക്കളോണം ' വേറെ ലെവൽ !
ആവണി എ എസ്
കോഴിക്കോട് : തിരുവോണ സദ്യ ഉണ്ണാൻ മാളുവും
കണ്ണനും ഒപ്പം കൂട്ടുകാരും കാത്തിരിക്കുന്നു . വെള്ളിപറമ്പ് സ്വദേശി പെറ്റ് ഗ്രൂമർ ഗോപികയുടെ വീട്ടിലെ അമ്മപശു മാളുവും കണ്ണൻ എന്ന പശുക്കുട്ടിയും മറ്റ് ഓമന മൃഗങ്ങളായ സാക്ഷ , ഹാരി , ട്രേസി , കുക്കി , ജാക്കി, കിച്ചു, തുമ്പി തുടങ്ങി
ഒരു സംഘമുണ്ട് ഒപ്പം ഇരുന്ന് സദ്യ ഉണ്ണാൻ തയ്യാറെടുക്കുന്നു. കഴിഞ്ഞ 18 വർഷമായി
വിദേശത്തായിരുന്നു ഗോപിക .പെറ്റ് ഗ്രൂമിലും ഡോഗ് ട്രെയിനിങ്ങിൽ പഠനവും തുടർന്ന് പരിശീലനവും നേടി .
തിരിച്ച് നാട്ടിൽ എത്തിയപ്പോൾ കോവിഡ് കാലത്ത് ഒരു വരുമാന മാർഗമായി വളർത്ത് മൃഗങ്ങളെ പരിപാലിക്കൽ തൊഴിലായി സ്വീകരിച്ചു . ബോഡിങിന് ഏൽപ്പിക്കുന്ന വളർത്തു മൃഗങ്ങളും വീട്ടിൽ വളർത്തുന്നവർക്കും നാലു വർഷമായി ഓണത്തിന് ഒന്നിച്ചാണ് സദ്യ ഒരുക്കുക.
വീട്ടുകാർ അടുത്തിരുന്ന് സദ്യ ഉണ്ണുമ്പോൾ അരികെ ഓമന മൃഗങ്ങളും പങ്കു ചേരും എല്ലാവർക്കും ഒന്നിച്ച് ഇലയിട്ട് , വിഭവങ്ങൾ ഓരോന്നായി വിളമ്പി കൊടുക്കും .
ഇലയിൽ സദ്യ ഉണ്ണുന്ന കാഴ്ച ഒന്ന് വേറെ തന്നെ .
" ഇത്തവണ ഒരു അതിഥി കൂടി ഓണസദ്യയ്ക്ക് ഒപ്പം ഉണ്ട് എന്നത് സന്തോഷം
ഇരട്ടിക്കുന്നു , മാളു പ്രസവിച്ചു, കുഞ്ഞിന് കണ്ണൻ എന്ന് പേരിട്ടു .
അവന്റ കന്നി ഓണമാണ്.
ബഹളമില്ലാതെ സദ്യയ്ക്ക് ഇരിക്കുമെന്നാണ് പ്രതീക്ഷ" - ഗോപിക പറയുന്നു.
പുതിയ തൊഴിൽ കണ്ടെത്തണമെന്ന കോവിഡ് കാലത്തെ ചിന്തയിൽ നിന്നാണ് ഗോപികയ്ക്ക് പെറ്റ് ഗ്രൂ പ്രൊഫഷണനാക്കാമെന്ന് ഉറപ്പിച്ചത്. പഠന വേളയിൽ തിരൂരിൽ വെച്ച് പരിചയപ്പെട്ട കോഴിക്കോട് സ്വദേശി ഡോ ബിജിപാലിൻ്റെ സഹായം ആദ്യം തുണച്ചു. ബിജി പാൽ നിർദേശിച്ച
എരഞ്ഞിപ്പാലം സ്വാതി വീട്ടിൽ ശിവപ്രസാദിൻ്റെ സ്സെനി യെന്ന പട്ടിയെ ഗ്രൂമിങ് ചെയ്താണ് തുടക്കം. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ മൊബൈൽ പെറ്റ് ഗ്രൂമിങ് തുടങ്ങി.
4 വർഷം കൊണ്ട് 100 ലധികം സ്ഥിരം കസ്റ്റമറെ സ്വന്തമാക്കി. "എല്ലാവരും ഇപ്പോൾ ബ്യൂട്ടി കോൺഷ്യസാണ്, അത് വളർത്ത് മൃഗങ്ങളിലും തുടരുന്നു, ഇത് ഒരുപാട് കസ്റ്റമറെ നേടാൻ സഹായിക്കുന്നുണ്ട് " - ഗോപിക വിശദമാക്കി .
ഗോപികയുടെ വീട്ടിലും പരിസരത്തും വളർത്ത് മൃഗങ്ങൾ ഓടി നടക്കുന്നു. ഗോപികയും മക്കളായ ആകാശും ലക്ഷ്‌മിയും ഉത്രാട പാച്ചിലിൽ സദ്യ വട്ടത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.