
മെക് സെവൻ ഹെൽത്ത് ക്ലബ് തോരായിയുടെ ഒന്നാം വാർഷികവും മെക് 7 അത്തോളി ഏരിയാ സംഗമവും നാളെ ( ഒക്ടോബർ 2 ന് )
ആവേശമായി റാലി
അത്തോളി: മെക് സെവൻ ഹെൽത്ത് ക്ലബ് തോരായിയുടെ ഒന്നാം വാർഷികവും, മെക് 7 അത്തോളി ഏരിയ സംഗമവും ഒക്ടോബർ 2 ന് രാവിലെ 7 ന് കൊടശ്ശേരി യുണൈറ്റഡ് ടർഫ് വച്ച് നടക്കും. ചടങ്ങിൽ അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ്,ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ. പ്രേകുമാർ, വാർഡ് മെമ്പർമാരായ വാസവൻ പൊയിലിൽ, ശകുന്തള കുനിയിൽ,മെക് 7 ഹെൽത്ത് ക്ലബ്ബ് ക്യാപ്റ്റൻ ഡോ. സലാഹുദ്ദീൻ, ബ്രാൻഡ് അംബാസഡർ ഡോ :അറക്കൽ ബാവ, ഗ്ലോബൽ കോഡിനേറ്റർ കെ ടി മുസ്തഫ, നോർത്ത് സോൺ കോഡിനേറ്റർ ഇസ്മയിൽ മുജദ്ദിദി, നോർത്ത് സോൺ വനിതാ വിഭാഗം കോഡിനേറ്റർ
ഹഫ്സ മുനീർ, കോഴിക്കോട് ജില്ലാ കോഡിനേറ്റർമാരായ എൻ കെ മുഹമ്മദ് മാസ്റ്റർ, ഡോക്ടർ മിനാ നാസർ, പ്രോഗ്രാം ഓർഗനൈസർ അഷ്റഫ് അണ്ടോണ, സോൺ 2 കോഡിനേറ്റർ നിയാസ് എകരൂൽ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച വൈകീട്ട് നടത്തിയ വിളംബര റാലി ആവേശം പകർന്നു.