മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം 23 ന്
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം 23 ന്
Atholi News17 Nov5 min

മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അനുസ്മരണം 23 ന്



കോഴിക്കോട് :മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ

78 ആം ചരമവാർഷിക ദിനം ഈ മാസം 23 ന് വൈകീട്ട് 4 ന് നടക്കും


അളകാപുരിയിൽ നടക്കുന്ന ചടങ്ങ് നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും.

മുൻ മന്ത്രി എ .പി. അനിൽകുമാർ ,

പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ എന്നിവർ പ്രഭാഷണം നടത്തും. .

പരിപാടിയുമായി ബന്ധപ്പെട്ട് അളകാപുരിയിൽ നടന്ന യോഗത്തിൽ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു.


പി.എം. അബ്ദുറഹിമാൻ , എം.കെ. ബീരാൻ ,

ടി. സേതുമാധവൻ, ഡി.എം. ഉസ്മാൻ , ടി.അബ്ദുൾ ശുക്കൂർ, പി.എം. നിഹാദ് എന്നിവർ സംസാരിച്ചു.


സെക്രട്ടറി ടി.കെ.എ . അസീസ് സ്വാഗതവും ജോ സെക്രട്ടറി എ .വി. ഫർദിസ് നന്ദിയും

പറഞ്ഞു.

Tags:

Recent News