കൊങ്ങന്നൂരിൽ  പി എൻ പണിക്കർ അനുസ്മരണവും പ്രതിഭാ സംഗമവും സങ്കടിപ്പിച്ചു
കൊങ്ങന്നൂരിൽ പി എൻ പണിക്കർ അനുസ്മരണവും പ്രതിഭാ സംഗമവും സങ്കടിപ്പിച്ചു
Atholi News22 Jun5 min

കൊങ്ങന്നൂരിൽ പി എൻ പണിക്കർ അനുസ്മരണവും പ്രതിഭാ സംഗമവും സങ്കടിപ്പിച്ചു





ജീവിത വിജയത്തിന്

എ പ്ലസ് നേടാൻ

സ്വന്തം മേഖല കണ്ടെത്തണമെന്ന്

എം ജയകൃഷ്ണൻ മാസ്റ്റർ






അത്തോളി : എസ് എസ് എൽ സി യിലും പ്ലസ്ടു വിലും എ പ്ലസ് നേടുന്നതിനൊപ്പം ജീവിത വിജയത്തിന്

എ പ്ലസ് നേടാൻ

സ്വന്തം മേഖല കണ്ടെത്തണമെന്ന് മുൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർ

എം ജയകൃഷ്ണൻ മാസ്റ്റർ .


കൊങ്ങന്നൂർ മുഹമ്മദ് അബ്ദു റഹിമാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

news image

ആധുനികതയും ജനകീയതയും ഒന്നിച്ച് കൊണ്ട് പോകുന്നുവെങ്കിൽ വിദ്യാഭ്യാസ ലക്ഷ്യം നേടി എന്ന് പറയാം . എന്നാൽ സാങ്കേതിക വിദ്യയിൽ മികവ് നേടുമ്പോഴും

സാമൂഹ്യ ബോധത്തിൽ ഉയർച്ച ഉണ്ടാകുന്നില്ലെങ്കിൽ

നാടിന് വികസനം സാധ്യമാകില്ല . അതായത് വ്യക്തികൾക്ക് സാമ്പത്തിക വളർച്ച ഉണ്ടാകും എന്നാൽ നാടിൻ്റെ സമഗ്ര വികസനം സാധ്യകില്ലന്ന് ചുരുക്കം.

നാടു നീളെ വായനശാലകൾ ഉണ്ടെങ്കിലും വായന ശിലമില്ല. ഇ വായനയ്ക്ക് പരിമിതികൾ ഏറെ.സാഹിത്യകൃതികൾ വായിക്കുമ്പോൾ കിട്ടുന്ന അനുഭവം സിനിമ കാണുമ്പോൾ ഉണ്ടാകില്ല. രചനകളിലെ കഥാപാത്രങ്ങളെ സ്വന്തം അനുഭവം പോലെയെന്ന് ചിന്തിപ്പിക്കുന്നതാണ് വായനയെന്ന് പഠിപ്പിച്ച

പി എൻ പണിക്കർ കാലത്തിന് അതീതനാണെന്നും ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരിച്ചു

news image

വായനാവാരാഘോഷത്തോടനുബന്ധിച്ച് വായനശാല ഹാളിൽ നടന്ന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥികൾക്ക് ഉപഹാര സമർപ്പണവും നിർവഹിച്ചു.

വായനശാല പ്രസിഡൻ്റ് അഷറഫ് കളത്തിൽ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ പി കെ ജുനൈസ് , കെ ടി ബാബു ,അജീഷ് അത്തോളി എന്നിവർ പ്രസംഗിച്ചു.

സെക്രട്ടറി അനിൽ കുമാർ എടവലത്ത് സ്വാഗതവും കെ ശശികുമാർ നന്ദിയും പറഞ്ഞു.





ഫോട്ടോ :1 -

വായനാവാരാഘോഷത്തോടനുബന്ധിച്ച് വായന ശാല ഹാളിൽ നടന്ന പ്രതിഭാ സംഗമം 'പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.



ഫോട്ടോ -2: പി എൻ പണിക്കർ അനുസ്മരണം എം ജയകൃഷ്ണൻ മാസ്റ്റർ നിർവഹിക്കുന്നു

Recent News