തൊട്ടിൽപ്പാലം കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക പരിഭ്രാന്തി പടർത്തി ; ഉള്ളിയേരിക്കും തെരുവത്ത് കടവിനും ഇടയിൽ എത്തിയപ്പോഴാണ് സംഭവം
ഉള്ള്യേരി: കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക വന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്ക് തൊട്ടിൽപാലം - കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയേരിക്കും തെരുവത്ത് കടവിനും ഇടയിൽ എത്തിയപ്പോഴാണ് സംഭവം. ബസ്
ഉള്ളിയേരി ബസ്റ്റാൻഡിലേക്ക് മാറ്റി
തുടർന്ന് കൊയിലാണ്ടിയിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേന ഗ്രേഡ് മജീദ് എമ്മിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ബ്രേക്ക് ജാമായതിനാൽ വന്ന പുകയാണെന്ന് കണ്ടെത്തി. കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി സർവ്വീസ് പുനഃരംഭിച്ചു.