അന്നശ്ശേരിയിൽ ജല ജീവൻ പദ്ധതിയുടെ
മെയിൻ ലൈൻ പൊട്ടി ; കുടി വെള്ളം പാഴാകുന്നു
തലക്കുളത്തൂർ :അന്നശ്ശേരി പാലം പടിഞാറ് വശത്ത് വുഡ് ഇൻഡസ്ട്രിക്ക് സമീപം സ്ഥാപിച്ച
ജല ജീവൻ പദ്ധതിയുടെ
മെയിൻ ലൈൻ പൊട്ടി
കുടി വെള്ളം പാഴാകുന്നതായി പരാതി.
ഇന്ന് പുലർച്ചെ 12 മണിയോടെ പൈപ്പ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്. വെള്ളത്തിൻ്റെ ശക്തിയിൽ
വാൾവ് തെറിച്ചു വീണാണ് പെപ്പ് പൊട്ടിയതെന്നാണ് നാട്ടുകാർ പറഞ്ഞു. പെരുവണ്ണാമുഴിയിൽ നിന്നും പാവയിൽ ചീപ്പ് വഴി കടന്ന് പോകുന്ന മെയിൽ പൈപ്പ് ലൈനാണിത്. ഇവിടെ നിന്നും 10 ഓളം വീട്ടുകാർക്കാണ് കുടിവെള്ളമെത്തുന്നത്. വിവരം അറിഞ്ഞ് രാവിലെ 11 മണിയോടെ
ജല ജീവൻ പദ്ധതിയുടെ ജീവനക്കാരെത്തി വാൾവ് അടച്ചു . ഇതോടെ ഈ ഭാഗത്തേക്കുള്ള കുടിവെള്ളം ലഭ്യത നിലച്ചിരിക്കുകയാണ്. "വെള്ളത്തിൻ്റെ ശക്തി തടയാൻ പാകത്തിലുളള ഉറപ്പോടുകൂടിയ പൈപ്പും വാൾവും സ്ഥാപിച്ചാൽ മാത്രമെ ശാശ്വത പരിഹാരം ഉണ്ടാകൂ എന്ന് മുൻ വാർഡ് മെമ്പർ ടി ദിവാകരൻ അത്തോളി ന്യൂസിനോട് പറഞ്ഞു എത്രയും വേഗം പൈപ്പ് കേട് പാട് നന്നാക്കി പുന: സ്ഥാപിക്കാൻ അദ്ദേഹം ജലജീവൻ മിഷനോട് അഭ്യർത്ഥിച്ചു.