ഗ്രന്ഥശാലയെ അറിയാൻ പരിപാടിയുമായി കൊങ്ങന്നുർ വായനശാല.
വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാലയിലെത്തിയ കൊങ്ങന്നൂർ എ .എൽ .പി സ്കുളിലെ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. വായനശാല ജോ. സെക്രട്ടറി എൻ.പ്രദീപൻ അധ്യക്ഷത വഹിച്ചു.ബാലവേദി രക്ഷാധികാരി കെ.ടി ബാബു വായനശാല പ്രവർത്തനം സംബന്ധിച്ച് വിദ്യാർത്ഥികളോട് സംവദിച്ചു.
ബാലസാഹിത്യ കൃതികളുടെ പ്രദർശനം നടന്നു. നദീറ ടീച്ചർ, സുധ ടീച്ചർ, പി.കെ സജിത എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ എൻ.രജിത സ്വാഗതവും സ്കൂൾ ലീഡർ ആഗ്നേയ് സി.വിമൽ നന്ദിയും രേഖപ്പെടുത്തി. പരിപാടിക്കെത്തിയ എല്ലാ വിദ്യാർത്ഥികൾക്കും ബാലവേദി യിൽ അംഗത്വം നൽകി പുസ്തകങ്ങൾ നൽകുന്നതിന് നടപടികൾ സ്വീകരികുന്നതിനും തീരുമാനിച്ചു.