പേരാമ്പ്ര ചിലങ്കയണിഞ്ഞു :  ഇനി നാലു നാൾ  മലനാട്ടിൽ ഉത്സവ കാഴ്ച്ച,  ഗാന്ധിയൻ ആശയങ്ങൾ കലോത്സ വേദികളിലൂ
പേരാമ്പ്ര ചിലങ്കയണിഞ്ഞു : ഇനി നാലു നാൾ മലനാട്ടിൽ ഉത്സവ കാഴ്ച്ച, ഗാന്ധിയൻ ആശയങ്ങൾ കലോത്സ വേദികളിലൂടെ വീണ്ടെടുക്കാമെന്ന് സ്പീക്കർ
Atholi News5 Dec5 min

പേരാമ്പ്ര ചിലങ്കയണിഞ്ഞു : ഇനി നാലു നാൾ

മലനാട്ടിൽ ഉത്സവ കാഴ്ച്ച 


ഗാന്ധിയൻ ആശയങ്ങൾ കലോത്സ വേദികളിലൂടെ വീണ്ടെടുക്കാമെന്ന്  സ്പീക്കർ 




പേരാമ്പ്ര :കലയുടെ വസന്തം പെയ്തിറങ്ങിയ രാപകലുകൾക്ക് മലനാട് ചിലങ്കയണിഞ്ഞു . മലനാടിന്റെ ആസ്ഥാനമായ പേരാമ്പ്രയിൽ ഇനി നാലു നാൾ കലാ വസന്തം പെയ്തിറങ്ങും .

19 വേദികളിലായി 309 ഇനങ്ങളിൽ 10,000 ത്തോളം വിദ്യാർത്ഥികളാണ് മത്സരിക്കുന്നത്.

62 ആം മത് ജില്ലാ സ്കൂൾ കലോത്സവം

നിയമ സഭാ സ്പീക്കർ 

എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

മഹാത്മ ഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങൾ കലോത്സ വേദികളിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്ന് സ്പീക്കർ പറഞ്ഞു.news image

ഗാന്ധി മുന്നോട്ടുവെച്ച സഹിഷ്ണുത, അഹിംസാ സിദ്ധാദ്ധം എന്നിവ പുതുതലമുറയ്ക്ക് വീണ്ടെടുക്കൻ സാധിച്ചാൽ അതിവേഗത്തിൽ നാട് മുന്നോട്ട് പോകും.

കലോത്സവ വേദിയിൽ നല്ല വീറും വാശിയും മത്സരവും കലാ പ്രതിഭകൾ കാഴ്ചവെയ്ക്കണം. എന്നാൽ അത് തർക്കത്തിലേക്കും പിന്നീട് അപ്പീലിലേക്കും പോകുന്ന സാഹചര്യം ഒഴിവാക്കണം. ആരോഗ്യപരമായ രീതിയിൽ വാശിയേറിയ പോരാട്ടമാണ് കാഴ്ചവെക്കേണ്ടത്.

കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കാനാവശ്യമായ പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നുണ്ട്.

വിദ്യാർത്ഥികൾ മാലിന്യ നിർമ്മാർജനത്തിന്റെയും ക്ലൈമറ്റിന്റെയും അംബാസിഡർമാരാകണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു.

news image

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള സംഗീത അധ്യാപകർ ചേർന്ന് സ്വാഗത ഗാനം ആലപിച്ച് വേദിയെ ഉണർത്തി. മനോജ് മണിയൂരിന്റെ രചനയ്ക്ക് ഡോ. ദീപ്ന സംഗീതം നൽകിയ ഗാനം പേരാമ്പ്രയുടെ കലാ വൈഭവം വിളിച്ചോതുന്നതായിരുന്നു.

ടി പി രാമകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എംഎൽഎ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ലോഗോ ഉപഹാര സമർപ്പണം നിർവഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം വിനോദ് തിരുവോത്ത്, താമരശ്ശേരി ഡി ഇ ഒ മൊനിയുദ്ധീൻ എന്നിവർ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ സ്വാഗതവും സ്വീകരണ കമ്മിറ്റി കൺവീനർ ബി.ബി ബിനീഷ് നന്ദിയും പറഞ്ഞു. 

ഡിസംബർ എട്ട് വരെ പേരാമ്പ്രയിലാണ് കലോത്സവം.

ആദ്യ മത്സര ഫലം എത്തി, തിരുവാതിരക്കളിയിൽ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ സംസ്ഥാന സ്കൂൾ കാലോസവത്തിലേക്ക് തിരഞ്ഞെടുത്തു.

ഉച്ചക്ക് ഒന്നരയോടെയാണ് ഒന്നാം വേദിയിൽ മത്സരം തുടങ്ങിയത്.

Tags:

Recent News