എലത്തൂരിൽ ഡീസൽ ചോർച്ച:ജനങ്ങളോട് സത്യം പറയണമെന്ന് എച്ച് പി സി എൽ നോട്‌ മന്ത്രി ശശീന്ദ്രൻ  ശുചീകരണത്തി
എലത്തൂരിൽ ഡീസൽ ചോർച്ച:ജനങ്ങളോട് സത്യം പറയണമെന്ന് എച്ച് പി സി എൽ നോട്‌ മന്ത്രി ശശീന്ദ്രൻ ശുചീകരണത്തിന് സംവിധാനം ',ഓവർ ഫ്ലോയെന്ന് നിഗമനം കേസെടുത്തതായി മന്ത്രി
Atholi News5 Dec5 min

എലത്തൂരിൽ ഡീസൽ ചോർച്ച:ജനങ്ങളോട് സത്യം പറയണമെന്ന് എച്ച് പി സി എൽ നോട്‌ മന്ത്രി ശശീന്ദ്രൻ 

ശുചീകരണത്തിന് സംവിധാനം ',ഓവർ ഫ്ലോയെന്ന് നിഗമനം കേസെടുത്തതായി മന്ത്രി 



ആവണി എ എസ് 



എലത്തൂർ :ഹിന്ദുസ്ഥാൻ പെട്രോളിയത്തിലെ ഗോഡൗണിൽ ഉണ്ടായ ഡീസൽ ചോർച്ചയുടെ പശ്ചാത്തലത്തിൽ സ്ഥലം എം എൽ എ കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ സ്ഥലത്ത് എത്തി.

സംഭവിച്ചത് എന്താണ് എന്ന് ജനങ്ങളോട് സത്യം പറയാൻ മാനേജ്‌മെന്റ് തയ്യാറാകണം,ജനങ്ങളുടെ ആശങ്ക അകറ്റണം മന്ത്രി പറഞ്ഞു തുടങ്ങി.വൈകീട്ട് 6 ഓടെയാണ് റവന്യൂ, ആരോഗ്യം വകുപ്പ് ഉദ്യോഗസ്ഥർ,ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ ഉൾപ്പെട്ട സംഘത്തോടൊപ്പമാണ് മന്ത്രി പ്ലാന്റിൽ സന്ദർശിച്ചത്.ഡീസൽ ചോർച്ചയല്ല 

ഓവർ ഫ്ലോയെന്നാണ് കളക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട്‌.ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിക്ക് വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. ഇതേ തുടർന്ന് പരിസ്ഥിതി സംരക്ഷണം നിയന്ത്രണ കണ്ട്രോൾ ആക്ട്, മലിനീകരണം ആക്ട് എന്നിവ അനുസരിച്ചു കേസെടുത്തു.അതെ സമയം ഒന്നര കിലോമീറ്റർ അകലെ വരെ ഓടയിൽ കൂടി ഒഴുകിയ ഡീസൽ പരിസരങ്ങളിൽ ഉണ്ടാക്കിയ പരിസ്ഥിതി പ്രശ്നങ്ങളെ ഗൗരവമായി കാണുന്നതായി മന്ത്രി പറഞ്ഞു.

ജല സ്രോതസ്സുകളുടെ ശുചീകരണത്തിന് സംവിധാനം ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്നും പ്രത്യേക കെമിക്കൽ രാത്രിയോടെ എത്തിച്ച് ശുചീകരണം നടത്തും.

പ്രദേശ വാസികൾ അവരുടെ പ്രശ്നങ്ങൾ മന്ത്രിയെ നേരിട്ട് പറഞ്ഞു വ്യക്തമാക്കി.പെട്രോളിയം കമ്പനി യോട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ഇത് സംബന്ധിച്ച് കേന്ദ്രം സർക്കാരിനോട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ഡിസാസ്റ്റർ മാനേജ്മെന്റ് ചുമതയുള്ള റവന്യൂ മന്ത്രിയുമായി ചർച്ച നടത്തുമെന്നും ശശീന്ദ്രൻ പറഞ്ഞു. അതിനിടെ 

എലത്തൂർ മാട്ടുവയൽ പ്രദേശത്ത് തോടുകളിലും പുഴകളിലും ഇപ്പോൾ വ്യാപകമായി ഡീസൽ കയറിയിരിക്കുകയാണെന്നും ഗന്ധം ശ്വാസിച്ച് പലർക്കും തലവേദന മറ്റ് അസ്വസ്ഥതകൾ ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.

Recent News