തിരുവോണ നാളിൽ സത്യസന്ധതയിൽ   തിളങ്ങി വേളൂർ : സ്വർണം തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ പ്രവാസി സിജോഷ് ;
തിരുവോണ നാളിൽ സത്യസന്ധതയിൽ തിളങ്ങി വേളൂർ : സ്വർണം തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ പ്രവാസി സിജോഷ് ; മാതൃകയായി നാരായണി അമ്മ
Atholi News15 Sep5 min

തിരുവോണ നാളിൽ സത്യസന്ധതയിൽ 

തിളങ്ങി വേളൂർ : സ്വർണം തിരിച്ചു കിട്ടിയ ആഹ്ലാദത്തിൽ പ്രവാസി സിജോഷ് ; 

മാതൃകയായി നാരായണി അമ്മ



ആവണി എ എസ്

Exlusive Report :



അത്തോളി : തിരുവോണ നാളിൽ സത്യസന്ധതയുടെ  

തിളക്കത്തോടെയാണ് വേളൂർ ഗ്രാമം ഇന്ന് ഉണർന്നത്. ഒന്നര പവൻ സ്വർണം തിരിച്ചു കിട്ടിയ ആഹ്ലാദം പങ്ക് വെക്കുന്ന തിരിക്കിലാണ്  

വേളൂർ വെസ്റ്റ് 

ചന്ദ്രംകണ്ടി സിജോഷ്.

വഴിയിൽ നിന്നും വീണു കിട്ടിയ ബ്രേസിലറ്റ് തിരിച്ച് കൊടുത്ത് 

ഒതയോത്ത്കണ്ടി നാരായണി അമ്മ നാടിന് അഭിമാനമാകുകയാണ്


ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

ഓണ സദ്യക്കുള്ള സാധനങ്ങൾ വാങ്ങാനാണ് വീട്ടിൽ നിന്നും അത്തോളി ടൗണിലേക്ക് സിജോഷ് ബൈക്കിൽ യാത്ര തിരിച്ചത്. സാധനങ്ങൾ വാങ്ങുന്നതിനിടയിലാണ് കൈയ്യിൽ കെട്ടിയ 

ബ്രേസിലറ്റ് നഷ്ടപ്പെട്ടത് അറിയുന്നത്. പ്രവാസിയായതിനാൽ അധികം വാട്സ് ഗ്രൂപ്പുകളിൽ ഇല്ലാത്തതിനാൽ വിവരം സുഹൃത്ത് ആനംകോട്ടിൽ ഷമീംനെ അറിയിച്ചു. ഷെമീം അത്തോളി നിവാസികൾ ഗ്രൂപ്പിലടക്കം ഷെയർ ചെയ്തു. ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്ക് കൈമാറിയ മെസേജ് വേളൂർ 13 ആം വാർഡ് ഡി ഡി യു ഗ്രൂപ്പിൽ എത്തി. നാലുപുരയ്ക്കൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ ആ ഗ്രൂപ്പിലുണ്ടായിരുന്നു. ക്ഷേത്ര പരിസരം വൃത്തിയാക്കാൻ എത്തിയ ഒതയോത്ത് കണ്ടി നാരായണി അമ്മയ്ക്ക് ക്ഷേത്രത്തിലേക്കുള്ള കാൽ നട യാത്രക്കിടെ തറോപടിക്കൽ റോഡിൽ വെച്ചായിരുന്നു ബ്രേസിലറ്റ് വീണു കിട്ടിയത് .നാരായണി അമ്മ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിച്ചു . ഉടനെ തന്നെ വാട്സ് ആപ്പ് ഗ്രൂപ്പിലെ നമ്പറിൽ ബന്ധപ്പെട്ടു. ക്ഷേത്ര കാരണവർ പി രത്നാകരൻ്റെ സാന്നിധ്യത്തിൽ 

നാരായണി അമ്മ,സിജോഷിന് സ്വർണാഭരണം കൈമാറി.news image

ആഭരണം തിരിച്ചു കിട്ടിയ സന്തോഷത്തിൽ 

സിജോഷ് , നാരായണി അമ്മയ്ക്ക് പാരിതോഷികം സമ്മാനിച്ചു. ക്ഷേത്ര കുടുംബാംഗങ്ങളായ 

 കെ കെ രാജീവൻ , 

ടി ഒ ഷിബു ,

ടി എൻ പി മുരളി, കെ കെ 

സുമിൽ , കെ പി സ്മിത തുടങ്ങിയവർ സന്നിഹിതരായി.

ആദ്യം സ്വീകരിക്കാൻ മടിച്ചെങ്കിലും ഓണ സമ്മാനമെന്ന് നിർബന്ധിച്ചപ്പോഴാണ് നാരായണി അമ്മ പാരിതോഷികം സ്വീകരിച്ചതെന്ന് സ്വർണം തിരിച്ച് കിട്ടാൻ സഹായിച്ച എ കെ ഷെമീം അത്തോളി ന്യൂസിനോട് പറഞ്ഞു.  

ഖത്തറിൽ കരാമയിൽ വൈദ്യുതി വകുപ്പിൽ സൂപ്പർ വൈസറായി ജോലി ചെയ്യുന്ന സിജോഷ് രണ്ടാഴ്ച്ച മുമ്പാണ് നാട്ടിൽ എത്തിയത്.

"വലിയ സന്തോഷം, നാടിനെ കുറിച്ചും നാട്ടുകാരെ കുറിച്ചും ഓർത്ത് അഭിമാനം...

പ്രത്യേകിച്ച് നാരായണി അമ്മയുടെ നല്ല മനസിന് നന്ദി അറിയിക്കുന്നു...

സിജോഷ്, അത്തോളി ന്യൂസിനോട് സന്തോഷം പങ്കുവെച്ചു

Recent News