ഉള്ളിയേരി ഉപതെരഞ്ഞെടുപ്പ്; കനത്ത മഴയിലും കനത്ത പോളിങ് !
സ്വന്തം ലേഖകൻ
ഉള്ളിയേരി : ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നാം വാർഡിൽ കനത്ത മഴയിലും കനത്ത പോളിങ് ! ആകെയുണ്ടായിരുന്ന 1309 വോട്ടർമാരിൽ 81.08% വോട്ട് പോൾ ചെയ്തു. 1073 പേർ വോട്ട് രേഖപ്പെടുത്തിയതിൽ
656 സ്ത്രീകളും
417 പുരുഷന്മാരുമായിരുന്നു.
വോട്ടെണ്ണൽ നാളെ രാവിലെ 10 മണിക്ക് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ കേസിൽ ഹൈക്കോടതി ഉത്തരവനുസരിച്ച്
വൻ പോലീസ് സന്നാഹം രാവിലെ മുതൽ പോളിങ് സ്റ്റേഷനിലുണ്ടായിരുന്നു. അഡ്വ. ശാന്താറാം മുഖേനയായിരുന്നു കേസ് ഫയൽ ചെയ്തത്.
കൂരാച്ചുണ്ട്, പേരാമ്പ്ര,
പെരുവണ്ണാമുഴി, മേപ്പയ്യൂർ,
ബാലുശ്ശേരി, അത്തോളി എന്നീ 6 സ്റ്റേഷനുകളിൽ നിന്നുള്ള പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു.