നിപ ആശങ്കയിൽ നേരിയ ആശ്വാസം;
ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിൽ നിന്നും പുതിയ രോഗികളില്ലന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്
ആദ്യം മരിച്ച വ്യക്തിയിൽ നിന്ന് മാത്രമേ രോഗപകർച്ചയെന്നും മന്ത്രി.
കോഴിക്കോട് : ജില്ലയിൽ കർശന നിയന്ത്രണങ്ങൾക്കിടെ നിപ ഭീതിയിൽ ആശങ്കയ്ക്ക് നേരിയ അയവും ആശ്വാസവും. ഹൈ റിസ്ക്ക് സമ്പർക്ക പട്ടികയിലുള്ളവരിൽ നിന്നുള്ളവരുടെ പരിശോധ ഫലം നെഗറ്റീവ് . രോഗം ബാധിച്ചതായി റിപ്പോർട്ട് ഇല്ല എന്നതാണ് നിലവിൽ നേരിയ ആശ്വാസം.
11 സാമ്പിളുകൾ നെഗറ്റീവ് ആന്നെന്നു കണ്ടെത്തിയതോടെ പുതിയ പോസിറ്റീവ് കേസ് ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലന്ന് മന്ത്രി വീണാ ജോർജ് അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നിലവിൽ ആദ്യം മരിച്ച വ്യക്തിയിൽ നിന്ന് മാത്രമേ രോഗപകർച്ച ഉണ്ടായതായി ഇതുവരെ സ്ഥിതീകരിച്ചിട്ടുള്ളു എന്നും മന്ത്രി പറഞ്ഞു.
സാമ്പിൾ ശേഖരണത്തിന് കൂടുതൽ ആംബുലൻസുകൾ ഇന്ന് മുതൽ ഉപയോഗിച്ചു തുടങ്ങും. സാബിളുകൾ ലഭിക്കുന്നതിനനുസരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്
രോഗപകർച്ച എവിടെനിന്ന് എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ, മൊബൈൽ ടവർ ലൊക്കേഷൻ ഉപയോഗപ്പെടുത്തും.
നേരത്തെ ചികിത്സയിൽ ഉള്ള കുട്ടിയ്ക്ക് പുറമേ മറ്റൊരു കുട്ടിയും നിരീക്ഷണത്തിലുണ്ട്.
രോഗികൾ ചികിത്സയിൽ ഉള്ള ആശുപത്രിയിൽ മെഡിക്കൽ ബോർഡുകൾ നിലവിൽ വന്നിട്ടുണ്ട്. ഇന്നലെ റിപ്പോർട്ട് ചെയ്ത ചെറുവണ്ണൂർ സ്വദേശിയുടെ സ്ഥലത്ത് നിന്നും സമീപ സ്ഥലത്തും കൂടുതൽ നിയന്ത്രണം എന്തിനാണെന്ന് ചോദ്യത്തിന് ജന സാന്ദ്രത യുള്ള സ്ഥലമായതിനാൽ എന്ന് സ്ഥലം എം എൽ എ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു..
വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ വിദ്യാർത്ഥികളുടെ പഠനം തിങ്കളാഴ്ച മുതൽ ഓൺ ലൈൻ സംവിധാനത്തിലാകും ഇത് മായി ബന്ധപ്പെട്ട ഉദ്യേഗസ്ഥർക്ക് ഇന്ന് വൈകിട്ട് 7.30 ന് പരിശീലനം നൽകുമെന്നും മന്ത്രി റിയാസ് പറഞ്ഞു.