അത്തോളിയിലും വൻ വിലക്കുറവിൽ   സവാള ന്യായവില പോയിന്റ്, കേന്ദ്ര സർക്കാർ നാഫെഡ് പദ്ധതി ശ്രദ്ധേയം
അത്തോളിയിലും വൻ വിലക്കുറവിൽ സവാള ന്യായവില പോയിന്റ്, കേന്ദ്ര സർക്കാർ നാഫെഡ് പദ്ധതി ശ്രദ്ധേയം
Atholi News28 Oct5 min

അത്തോളിയിലും വൻ വിലക്കുറവിൽ

സവാള ന്യായവില പോയിന്റ്, കേന്ദ്ര സർക്കാർ നാഫെഡ് പദ്ധതി ശ്രദ്ധേയം





അത്തോളി: ഒരു കിലോ വലിയ ഉള്ളിയ്ക്ക് വില 25 രൂപ . വിവരം അറിഞ്ഞ് കൂടുതൽ ആവശ്യക്കാർ എത്തി.

4 കിലോ വിതരണം ചെയ്ത വലിയ ഉള്ളി ഇന്ന് മുതൽ വിതരണം 2 കിലോയിൽ പരിമിതപ്പെടുത്തി. സവാളയ്ക്ക് പിന്നാലെ കൂടുതൽ ഉൽപ്പന്നങ്ങൾ കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ .

മറ്റ് പച്ചക്കറികളും മിതമായ നിരക്കിൽ ഔട്ട്‌ ലെറ്റിൽ ലഭ്യമാണ്.


അത്തോളി കുനിയിൽ ക്കടവ് റോഡ് ജംഗ്ഷനിലാണ് ഔട്ട്ലെറ്റ് .


കേന്ദ്ര സർക്കാർ നാഫെഡ് പദ്ധതിയിലൂടെ പന്തലായനി അഗ്രോ ഫെഡ് ഫാർമേർസ് പ്രൊഡ്യൂസർ കമ്പിനിയാണ് അത്തോളി, ചേമഞ്ചേരി , ചെങ്ങോട്ട്ക്കാവ് , അരിക്കുളം എന്നീ പഞ്ചായത്ത്കളിൽ സവാള ന്യായവില പോയിന്റ് ഔട്ട് ലെറ്റിൽ വിലക്കുറവിൽ സവാള വിതരണം ആരംഭിച്ചത് . മഹാരാഷ്ട്ര നാസിക്കിൽ നിന്നും ഇറക്കുമതി ചെയ്ത ഗ്രെയിഡഡ് സവാള ആദ്യ ഘട്ടം 5 ടൺ എത്തിച്ചു. ഇനി 5 ചാക്ക് ബാക്കി . 5 പഞ്ചായത്തിൽ 17 ഫാർമർ ഇന്റസ്റ്റ് ഗ്രൂപ്പ് (എഫ് ഐ ജി ) വഴിയാണ് സവാള വിതരണം.

അടുത്ത പദ്ധതിയിൽ ആട്ടയും കടലപരിപ്പും വിലക്കുറവിൽ എത്തിക്കാനാണ്

പാഫ്കോയുടെ തീരുമാനം.

news image

അത്തോളി ഔട്ട് ലെറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബൈജു കുമുള്ളി , ഡയറക്ടർ വി പ്രശാന്തൻ,ആർ എം കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.

news image

അരിക്കുളം, ചെങ്ങോട്ട് ക്കാവ് (ചേലിയ) എന്നിവിടങ്ങളിൽ പാഫ് കോ ചെയർമാൻ എം ഉല്ലാസും ചേമഞ്ചേരിയിൽ (പൂക്കാട് ) കമ്പിനി പ്രൊമോട്ടർ സി ടി ശിവദാസനും ഉദ്ഘാടനം ചെയ്തു.


സാധാരണക്കാരുടെ പിന്തുണ ന്യായവില സവാള പോയിന്റിലൂടെ ലഭിച്ചു. കൂടുതൽ പച്ചക്കറി - പല വ്യഞ്ജനങ്ങളും എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പാഫ് കോ ചെയർമാൻ എം ഉല്ലാസ് അത്തോളി ന്യൂസിനോട് പറഞ്ഞു.

Tags:

Recent News