അത്തോളിയിൽ ഈദ് സുഹൃദ് സംഗമം :
മതപരമായ പിന്തുണയാണ് ആഘോഷങ്ങളുടെ കരുത്തെന്ന് സഈദ് ഇലങ്കമൽ
അത്തോളി: മതപരമായ പിന്തുണയാണ് മിക്കവാറും ആഘോഷങ്ങളുടെ കരുത്തെന്ന് ജമാ അത്തെ ഇസ്‌ലാമി ഹിന്ദ് ജില്ലാ വൈസ്. പ്രസിഡന്റ്
സഈദ് ഇലങ്കമൽ
ജമാഅത്തെ ഇസ് ലാമി ഹിന്ദ് അത്തോളി, അത്താണി ഘടകങ്ങൾ സംഘടിപ്പിച്ച സുഹൃദ് സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മനുഷ്യർക്കിടയിലെ ഒരുമ യുടെ സന്ദേശമാണ് ബലി പെരുന്നാൾ നൽകുന്നത്. മനുഷ്യരേക്കാൾ വേഗതയുള്ള ഒട്ടേറെ ജീവികളുണ്ട്. എന്നാൽ അവയ്ക്ക് ഒരുമയുണ്ടാവില്ല. ഒരാളുടെ വിഷയത്തിൽ ഒന്നിച്ചു നിൽക്കാൻ മനുഷ്യനു മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
അത്തോളി അംബിസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തിൽ ഉള്ളിയേരി ഏരിയ സെക്രട്ടറി ഇല്ല്യാസ് പയേടത്ത് അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ. റിജേഷ്,
ഗ്രാമ പഞ്ചായത്ത്
മെമ്പർമാരായ സന്ദീപ് കുമാർ, ഷീബ രാമചന്ദ്രൻ,
ആർ ജെ ഡി ജില്ലാ കമ്മറ്റി അംഗം കരുണാകരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് സെക്രട്ടറി അബ്ദുൽ അസീസ് കരിമ്പയിൽ, അത്തോളി മുസ്‌ലിം വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് എം.മൂസ മാസ്റ്റർ, എ.എം രാജു , അത്തോളി പ്രസ്സ് ക്ലബ് സെക്രട്ടറി എം.കെ. ആരിഫ്, കൊങ്ങന്നൂർ സ്പന്ദനം കലാ കായിക വേദി സെക്രട്ടറി പി.കെ. ശശി സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി അത്തോളി ഘടകം പ്രസിഡന്റ് റബീഹ് സ്വാഗതവും ഏരിയ വനിതാ പ്രസിഡന്റ് പി. സാഹിറ നന്ദിയും പറഞ്ഞു.