'മഹാസാഗരമായി 'മെക് 7 മെഗാ സംഗമം  വിവാദങ്ങൾകാര്യമാക്കുന്നില്ല;  കടന്നുകയറ്റങ്ങളെ ജാഗ്രതയോടെ ശ്രദ്ധിക്
'മഹാസാഗരമായി 'മെക് 7 മെഗാ സംഗമം വിവാദങ്ങൾകാര്യമാക്കുന്നില്ല; കടന്നുകയറ്റങ്ങളെ ജാഗ്രതയോടെ ശ്രദ്ധിക്കുമെന്ന് ക്യാപ്റ്റൻ സലാഹുദ്ദീൻ
Atholi News18 Jan5 min

'മഹാസാഗരമായി 'മെക് 7 മെഗാ സംഗമം :

വിവാദങ്ങൾകാര്യമാക്കുന്നില്ല; കടന്നുകയറ്റങ്ങളെ ജാഗ്രതയോടെ ശ്രദ്ധിക്കുമെന്ന് ക്യാപ്റ്റൻ സലാഹുദ്ദീൻ 




ബാലുശ്ശേരി: ശാരീരിക വ്യായാമ മുറകളിൽ ജനപ്രീതി നേടിയ മെക് 7 മേഖല 2 സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.കോഴിക്കോട് ജില്ലയിലെ 123 യൂണിറ്റുകളിൽ നിന്നായി ആയിരങ്ങൾ മെക് 7 മെഗാ സംഗമത്തിനായി ഒഴുകിയപ്പോൾ നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് ജനമഹാസാഗരത്തിന് സാക്ഷിയായി.

പേരാമ്പ്ര, ബാലുശേരി, എലത്തൂർ നിയോജക മണ്ഡലം പരിധിയിലെ മെക് 7 അംഗങ്ങളാണ് സംഗമത്തിനെത്തിയത്. വ്യായാമ പരിശീലനത്തിന് ശേഷം മെക് 7 ക്യാപ്റ്റൻ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹം ഈ വ്യായാമമുറ ഏറ്റെടുത്തതായും വിവാദങ്ങൾ കാര്യമാക്കുന്നില്ലെന്നും മറ്റു കടന്നുകയറ്റങ്ങളെ ജാഗ്രതയോടെ ശ്രദ്ധിക്കുമെന്നും ക്യാപ്റ്റൻ പറഞ്ഞു.

നീല ടീ ഷർട്ട് ധരിച്ച് വിവിധ ഗ്രാമങ്ങളിൽ നിന്നും ശനിയാഴ്ച പുലർച്ചെ തന്നെ അംഗങ്ങൾ പങ്കാളിത്തം ഉറപ്പിച്ചു.

news image

സ്ത്രീകളുടെ വൻ സാന്നിധ്യം സംഗമത്തെ ശ്രദ്ധേയമാക്കി. സീനിയർ സ്പോർട്സ് ജേണലിസ്റ്റ് കമാൽ വരദൂർ മുഖ്യാതിഥിയായി പങ്കെടുത്തു. അഹമ്മദ് കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. നോർത്ത് സോൺ കോ -ഓർഡിനേറ്റർ ഹഫ്സത്ത് ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

ഡോ. ഇസ്മായിൽ മുജദ്ദിദി റിപ്പോർട്ട് അവതരിപ്പിച്ചു. അറക്കൽ ബാവ മുഖ്യ പ്രഭാഷണം നടത്തി. ട്രൈനർമാർക്കുള്ള ഉപഹാരങ്ങൾ വൈസ് ക്യാപ്റ്റൻ മുഹമ്മദ് ഷായും ജില്ലയുടെ അംഗീകാരസർട്ടിഫിക്കറ്റുകൾ അഷ്റഫ് അണ്ടോണയും വിതരണം ചെയ്തു.

news image

കാക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എം ഷാജി,ജില്ലാ കോഡിനേറ്റർമാരായ എൻ കെ മുഹമ്മദ് മാസ്റ്റർ, ഡോ.മിന നാസർ, ജില്ലാ ഓർഗനൈസർ അഷ്റഫ് അണ്ടോണ, ജില്ലാ അഡ്മിനിസ്ട്രേഷൻ ബോർഡ് അംഗങ്ങളായ പ്രസീന ടീച്ചർ, വേലായുധൻ മാസ്റ്റർ ഓമശ്ശേരി,മുൻഷിറ ടീച്ചർ, മുനീർ ചോയിമഠം ,അഷ്‌റഫ് വേദിക,ബഷീർ ചാലക്കര, 

ഷംസീർ പാലങ്ങാട്, ഷാഹിദഗഫൂർ, വിഷ്ണുപ്രിയ,

വാർഡ് മെമ്പർ നസീർ വടേങ്ങൽ, വി പി ഇബ്റാഹിംകുട്ടി, ഇമ്പിച്ചാലി മലബാർ ഗോൾഡ് തുടങ്ങിയവർ സംസാരിച്ചു. 

ജനറൽ കൺവീനർ നിയാസ് എകരൂൽ സ്വാഗതവും ട്രഷറർ രമേശൻ പിണങ്ങോട്ട് നന്ദിയും പറഞ്ഞു.

Recent News