ചുഴലിക്കാറ്റ് : അത്തോളി കോടശ്ശേരിയിൽ വീടിൻ്റെ മുകളിൽ തെങ്ങ് വീണ് ഒരു ഭാഗം തകർന്നു
അത്തോളി:കോടശ്ശേരിയിൽ വീടിൻ്റെ മുകളിൽ തെങ്ങ് വീണ് ഒരു ഭാഗം തകർന്നു.
വയപ്പുറത്ത് യശോദയുടെ വീടിൻ്റെ മുകളിലേക്കാണ് തെങ്ങ് വീണ് വീടിൻ്റ ഒരു ഭാഗം തകർന്നത് . ഇന്ന് പുലർച്ച ഉണ്ടായ ചുഴലികാറ്റിലായിരുന്നു അപകടം .യശോദ കിടക്കുന്ന മുറിയുടെ മുകളിലാണ് വീണത്. രാവിലെ എഴുന്നേറ്റ് പുറത്തേക്ക് പോയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.യാശോദ യുടെ രോഗികളായ സഹോദരിയും അവരുടെ മകനുമാണ് വീട്ടിൽ താമസം. വാർഡ് മെമ്പർ വാസവൻ പൊയിലിൽ സ്ഥലം സന്ദർശിച്ചു.