സംഗീത നഗരത്തിൽ
ഉംമ്പായി മ്യൂസിക്ക് അക്കാദമി ഒരുങ്ങുന്നു.
ഉദ്ഘാടനവും ശിലാസ്ഥാപനവും 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും
കോഴിക്കോട് : പാട്ടിന്റെ ഉംമ്പായി സംഗീതം ഇനി സംഗീത നഗരമായ കോഴിക്കോടിന് സ്വന്തം. കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി സംഗീത പഠന കേന്ദ്രമായ ഉംമ്പായി മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനവും കെട്ടിട ശിലാ സ്ഥാപനവും ഈ മാസം 11 ന് ഉച്ചയ്ക്ക് 12 ന് കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.
സാസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
അക്കാദമി സെക്രട്ടറി കെ അബ്ദുൾ സലാം റിപ്പോർട്ട് അവതരിപ്പിക്കും.
മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എം കെ രാഘവൻ എം പി, എം എൽ എ മാരായ പി ടി എ റഹീം , എം കെ മുനീർ , തോട്ടത്തിൽ രവീന്ദ്രൻ , ജില്ലാ കളക്ടർ സ്നേഹിൽ കുമാർ , മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് , യു എൽ സി സി എസ് ചെയർമാൻ രമേശൻ പാലേരി, സമീർ ഉമ്പായി എന്നിവർ സംസാരിക്കും.
ട്രസ്റ്റ് പ്രസിഡന്റ് കെ ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ പ്രകാശ് പൊതായ നന്ദിയും പറയും.
രാവില 11 മണിക്ക് ജുഗൽ ബന്ദിയോടെ ഉദ്ഘാടന വേദി ഉണരും.
മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് ഇഷ്ടദാനമായി നൽകിയ കുറ്റിക്കാട്ടൂർ മൊണ്ടാന എസ്റ്റേറ്റിലെ 20 സെന്റ് സ്ഥലത്താണ് അക്കാദമി ഉയരുന്നത്. പദ്ധതി ചിലവ് 13 കോടിയാണ്. സംസ്ഥാന സർക്കാർ സാസ്ക്കാരിക വകുപ്പിൽ നിന്നും രണ്ടര കോടി ഗ്രാന്റ് അനുവദിച്ചു. ഇതിൽ ആദ്യ ഗഡു 50 ലക്ഷം ട്രസ്റ്റിന് ലഭിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത് . 2025 ഓടെ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് സെക്രട്ടറി കെ അബ്ദുൾ സലാം പറഞ്ഞു.
കെ ഷംസുദ്ദീൻ,
കെ അബ്ദുൾ സലാം, ഷാജി ചാലക്കുഴിയിൽ,
കെ മുജീബ് റഹ്മാൻ , പ്രകാശ് പൊതായ,
കെ ജെ സ്റ്റാൻലി,
സന്നാഫ് പാലക്കണ്ടി, നയൻ ജെ ഷാ ,
സി എ - ടി.കെ മുരളീധരൻ എന്നിവരാണ് അക്കാദമിയുടെ ട്രസ്റ്റികൾ.
ചടങ്ങ്
എം കെ മുനീർ എം എൽ എ ചെയർമാനായ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടക്കും.