അത്തോളി പഞ്ചായത്ത് മെമ്പറുടെ വീടിൻ്റെ മുകളിൽ കവുങ്ങ് വീണു
അത്തോളി: പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൻ്റെ തറവാട് വീടിൻ്റെ മുകളിൽ കവുങ്ങ് വീണ് ഓടു പൊട്ടി. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റിലും മഴയിലും നാശനഷ്ടങ്ങൾ ഉണ്ടായി. കുറുവാളൂർ കോട്ടയിൽ മീത്തൽ കോളനിയിൽ കാർത്തിയുടെ വീടിനു മുകളിൽ മരം വീണ് വീടിൻ്റെ ഓട് തകർന്നു. കുറുവാളൂർ അമ്പലത്തിലെ ഓട് പറന്ന് റോഡിലെത്തി.
പുളിമരം വീണു ഇലക്ട്രിക് പോസ്റ്റ് വീണു. പവിത്രം രാജുവിൻ്റെ കിണറിനു മുകളിൽ തെങ്ങ് വീണു. കൊളങ്ങരക്കണ്ടി മീത്തൽ രാഘവൻ്റെ വീടിൻ്റെ മുകളിൽ മരം വീണ് തകർന്നു. കുറുവാളൂർ ഭാഗത്ത് പലയിടത്തും കൃഷികളും മറ്റും നശിച്ചിട്ടുണ്ട്. പ്രദേശത്തെ വിവിധ വീടുകളിൽ ഇതുപോലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. കോതങ്കൽ ബദാം, പത്തോളം കവുങ്ങുകൾ എന്നിവ കാറ്റിൽ വീണു. വാർഡ് മെമ്പർ ഷിജുവിൻ്റെ നേതൃത്വത്തിൽ എല്ലാം മുറിച്ചു മാറ്റി. തോരായി കോട്ടക്കുന്നുമ്മൽ കോളനി റോഡിലെ ഇലക്ട്രി പോസ്റ്റിമേൽ പ്ലാവിൻ്റ കൊമ്പ് വീണ് കമ്പി പൊട്ടി. അത്തോളിക്കാവിൽ എം.ഇ.എസ് റോഡിൽ മരം വീണു സർവ്വീസ് ലൈൻ പൊട്ടി. നാട്ടുകാർ ചേർന്ന് മരംമുറിച്ചു മാറ്റി. പലയിടത്തും വൈദ്യുത ബന്ധം തകർന്നെങ്കിലും സന്ധ്യയോടെ പുനസ്ഥാപിച്ചു.